വീ‌ട്ടിൽ മു‌ട്ടയു‌ണ്ടോ? മുഖസൗന്ദര്യത്തിന് പാർലറിൽ പോകേണ്ട

സമകാലിക മലയാളം ഡെസ്ക്

കഴിക്കാൻ മാത്രമല്ല ചർമ്മ സംരക്ഷണത്തിനും മുട്ട ഉപയോഗിക്കാം.

പ്രതീകാത്മക ചിത്രം | Pinterest

ചുളിവുകളും പാടുകളും മുഖക്കുരുവുമെല്ലാം എല്ലാവരേയും അലട്ടുന്ന പ്രശ്നങ്ങളാണ്.

പ്രതീകാത്മക ചിത്രം | Pinterest

എന്നാൽ വീ‌ട്ടിൽ മുട്ടയുണ്ടെങ്കിൽ വളരെ പെട്ടെന്ന് ഇവ പരിഹരിക്കാവുന്നതാണ്.

പ്രതീകാത്മക ചിത്രം | Pinterest

വരണ്ടതും അടരുന്നതും ചൊറിച്ചിലുള്ളതുമായ ചർമ്മത്തെ ഭേദമാക്കാനും മുട്ട സഹായിക്കുന്നു. മുട്ടയുടെ മഞ്ഞക്കരു ഫാറ്റി ആസിഡുകളാൽ സമ്പന്നമാണ്. ഇത് ചർമ്മത്തിന് ഈർപ്പം നൽകുന്നു.

പ്രതീകാത്മക ചിത്രം | Pinterest

മുട്ടയുടെ വെള്ളയിൽ ആൽബുമിൻ അടങ്ങിയിട്ടുണ്ട്. ഇത് സുഷിരങ്ങൾ ശക്തമാക്കാനും അമിതമായ അഴുക്ക് നീക്കം ചെയ്യാനും സഹായിക്കുന്നു.

പ്രതീകാത്മക ചിത്രം | Pinterest

ഒരു മുട്ടയുടെ വെള്ളയും നാരങ്ങാ നീരും ചേർത്ത് അതിൽ അൽപം തേൻ ചേർക്കുക. ഇത് മുഖത്ത് തേച്ച് പിടിപ്പിട്ട് 15 മിനിട്ടിന് ശേഷം കഴുകിക്കളയുക. ഇത് ആഴ്ചയിൽ രണ്ട് ദിവസം പുരട്ടുക. മുഖക്കുരു കുറയ്ക്കാൻ സഹായിക്കും.

പ്രതീകാത്മക ചിത്രം | AI Generated

മുട്ടയുടെ വെള്ള നല്ലൊരു ക്ലെൻസറാണ്. മുഖത്ത് മുട്ടയു‌ടെ വെള്ള തേച്ച് ഒരു 10 മിനിറ്റ് വെയ്ക്കുക. ഡ്രൈ ആകാൻ തുടങ്ങുമ്പോൾ കഴുകി കളയുക. മുഖത്തിന് ഒരു ഉണർവ് നൽകാൻ ഇത് സഹായിക്കും.

പ്രതീകാത്മക ചിത്രം | AI Generated

വരണ്ട ചർമ്മമുള്ളവർ അവക്കാഡോ പേസ്റ്റും മുട്ടയുടെ വെള്ളയും ചേർത്ത് നന്നായി മിക്സ് ചെയ്ത് മുഖത്തിടുക. ‌ ഉണങ്ങിയതിന് ശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകി കളയുക.

പ്രതീകാത്മക ചിത്രം | AI Generated

മുട്ടയുടെ വെള്ളയിലേയ്ക്ക് തേൻ ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടാം.20 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. 

പ്രതീകാത്മക ചിത്രം | AI Generated

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File