സമകാലിക മലയാളം ഡെസ്ക്
ജിമ്മിലെ കഠിന വ്യായമങ്ങൾ കൊണ്ട് കുടവയറും കൈകളിലെ കൊഴുപ്പും നീക്കം ചെയ്യാം എന്നാൽ മുഖത്തെ കൊഴുപ്പ് നീക്കാൻ എന്തു ചെയ്യും.
ഇരട്ടത്താടി ഒഴിവാക്കി പെർഫെക്ട് ആയ ജോ ലൈൻ ഉണ്ടാക്കിയെടുക്കാനും വ്യായാമങ്ങൾ ഉണ്ട്.
ജോ റിലീസ് വ്യായാമം
താടിയെല്ലിനു ചുറ്റുമുള്ള പേശികളെ റിലാക്സ് ചെയ്യാൻ സഹായിക്കുന്ന വ്യായാമമാണിത്.
മൂക്കിലൂടെ ആഴത്തില്‍ ശ്വാസമെടുത്ത ശേഷം, വായ പരമാവധി തുറന്നു പിടിക്കുന്നതോടൊപ്പം സാവധാനം ഉച്ഛ്വസിക്കുക. താടിയിലേക്ക് നാവ് നീട്ടിപ്പിടിക്കുക.ഏതാനും സെക്കന്റുകൾ ഈ അവസ്ഥയിൽ തുടരുക. പിന്നീട് താടിയെല്ല് റിലാക്സ് ചെയ്ത് വായ അടയ്ക്കുക.
ചീക്ക് പഫ് വ്യായാമം
കവിളിലെ പേശികളെ ടോൺ ചെയ്യാൻ സഹായിക്കുന്ന വ്യായാമമാണിത്. കവിളു കുറയ്ക്കാൻ സഹായിക്കും.
കവിൾ നിറയെ വായു നിറച്ച് വായിലൂടെ ദീർഘമായി ശ്വസിക്കുക. പത്തു സെക്കന്റ് വരെ പിടിച്ചുവയ്ക്കുക. സാവധാനം കവിളിലെ വായുവിനെ പുറന്തള്ളിക്കൊണ്ട് വായിലൂടെ ഉച്ഛ്വസിക്കുക.
നെക്ക് റോൾ വ്യായാമം
കഴുത്തിലെയും താടിയിലെയും പേശികളെ റിലാക്സ് ചെയ്പ്പിക്കുന്നു. ഇത് ഇരട്ടത്താടി കുറയ്ക്കാനും ജോലൈൻ മെച്ചപ്പെടുത്താനും സഹായിക്കും.
ഫിഷ്ഫേസ് വ്യായാമം
താടിയിലെയും കവിളിലെയും പേശികളെ റിലാക്സ് ചെയ്യാൻ സഹായിക്കുന്നു. ഇത് മുഖപേശികളെ ടോൺ ചെയ്യാനും മുറുക്കാനും സഹായിക്കുന്നു.
ചിൻ ലിഫ്റ്റ് എക്സർസൈസ്
കഴുത്തിലെയും താടിയിലെയും പേശികൾക്ക് വേണ്ടിയാണ് ഈ വ്യായാമം. താടിക്ക് താഴെയുള്ള ചർമത്തെ ടോൺ ചെയ്യാനും മുറുക്കം വരുത്താനും ഈ വ്യായാമം സഹായിക്കും.