സമകാലിക മലയാളം ഡെസ്ക്
ഉറക്കശീലങ്ങളിൽ ചില മാറ്റങ്ങൾ വരുത്തുന്നതിലൂടെ വേഗത്തിൽ ഉറങ്ങാൻ സാധിക്കുമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
വേഗത്തിൽ ഉറക്കം ലഭിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നാല് സെക്കൻഡ് ശ്വാസം ഉള്ളിലേക്ക് എടുക്കുക. ഏഴ് സെക്കൻഡ് പിടിച്ചുവെച്ച ശേഷം എട്ട് സെക്കൻഡ് കൊണ്ട് പുറത്തേക്ക് വിടുക. ഇത് നാല് തവണ ആവർത്തിക്കാം.
ശരീരത്തിലെ ഓരോ ഭാഗത്തെയും പേശികൾ അഞ്ചു സെക്കൻഡ് മുറുക്കിപ്പിടിച്ച് പിന്നീട് അയച്ചുവിടുക. മാനസികവും ശാരീരികവുമായ പിരിമുറുക്കം കുറയ്ക്കാൻ ഇത് സഹായിക്കും.
വെള്ളച്ചാട്ടം, കടൽത്തീരം, പച്ചപ്പ് നിറഞ്ഞ പ്രകൃതി തുടങ്ങിയ ശാന്തമായ കാഴ്ചകൾ മനസ്സിൽ സങ്കൽപ്പിക്കുന്നത് അമിതചിന്തകൾ കുറയ്ക്കാൻ സഹായിക്കും.
ഉറങ്ങുന്നതിന് മുമ്പ് ഇലക്ട്രോണിക് ഉപകരണങ്ങൾ മാറ്റിവെക്കുക. സ്ക്രീനിൽ നിന്നുള്ള വെളിച്ചവും തുടർച്ചയായ ഉപയോഗവും ഉറക്കത്തെ ബാധിക്കാം.
വൈകുന്നേരങ്ങളിലും രാത്രിയിലും കാപ്പി, ചായ തുടങ്ങിയ കഫീൻ അടങ്ങിയ പാനീയങ്ങൾ ഒഴിവാക്കുന്നത് നല്ലതാണ്.
മുറിയിലെ അന്തരീക്ഷം ശ്രദ്ധിക്കാം. വെളിച്ചവും ശബ്ദവും കുറഞ്ഞ, സുഖകരമായ താപനിലയുള്ള മുറി ഉറക്കത്തിന് അനുയോജ്യമാണ്.
എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങാനും ഉണരാനും ശ്രമിക്കുക. പകൽ സമയത്തെ ശാരീരിക പ്രവർത്തനങ്ങളും ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കുന്നതും ഉറക്കശീലങ്ങൾ മെച്ചപ്പെടുത്തും.