കേരളത്തിലെ 'കൂൾ ഡെസ്റ്റിനേഷനുകൾ'

സമകാലിക മലയാളം ഡെസ്ക്

നഗരത്തിന്റെ ശബ്ദവും തിരക്കും മാറ്റിവെച്ച് കുറച്ച് ദിവസങ്ങൾ പ്രകൃതിയുടെ മടിയിൽ ചെലവഴിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് പലരും.

Munnar | File

ഇത്തവണത്തെ അവധിക്കാലയാത്ര കേരളത്തിലെ മഞ്ഞുമൂടിയ മലനിരകളും തണുത്ത കാറ്റും പച്ചപ്പിന്റെ ഭം​ഗിയും ചേർന്ന ഹിൽ സ്റ്റേഷനുകളായാലോ?

Munnar | File

കുടുംബത്തോടെയോ സുഹൃത്തുക്കളോടെയോ ശാന്തവും സുന്ദരവുമായി സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് പരിചയപ്പെടേണ്ട കേരളത്തിലെ ഹിൽ സ്റ്റേഷനുകൾ ഇതാ.

Chembra peak | Pinterest

മൂന്നാർ

ഇടുക്കി ജില്ലയിൽ സ്ഥിതിചെയ്യുന്ന കേരളത്തിൽ എത്തുന്ന ടൂറിസ്റ്റുകളുടെ പ്രിയപ്പെട്ട ഇടമാണ് മൂന്നാർ. കാഴ്ചകൾ നിരവധി കാത്തുവച്ചാണ് ഈ ഹിൽ സ്റ്റേഷൻ അതിഥികളെ സ്വീകരിക്കുന്നത്.തേയില തോട്ടങ്ങൾ, അരുവികൾ, മലനിരകളും, ഇരവികുളം നാഷണൽ പാർക്ക്,മാട്ടുപ്പെട്ടി ഡാം,വെള്ളച്ചാട്ടങ്ങൾ അങ്ങനെ നിരവധി ആകർഷകമായ കാഴ്ചകളുണ്ട് മൂന്നാറിൽ.

Munnar | File

ചെമ്പ്ര

വയനാട് ജില്ലയിലാണ് ചെമ്പ്ര ഹിൽസ് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്നും 2100 മീറ്റർ ഉയരത്തിലാണ് ചെമ്പ്ര. ചെമ്പ്രയുടെ മടിത്തട്ടിലെ ഹൃദയാകൃതിയിലുള്ള തടാകവും വെള്ളച്ചാട്ടവും സഞ്ചാരികളെ ആകർഷിക്കുന്നു. ട്രെക്കിംഗിന് യോജിച്ച സ്ഥലമാണിത്. എന്നാൽ ഇതിനു മുൻകൂർ അനുമതി വാങ്ങണം.

chembra peak | File

റാണിപുരം

കാസർഗോഡ് ജില്ലയിലാണ് റാണിപുരം ഹിൽസ് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് 750 മീറ്റർ ഉയരത്തിലാണ് ഈ ഹിൽ സ്‌റ്റേഷൻ. ഒരുകാലത്ത് മടത്തുമല എന്നറിയപ്പെട്ടിരുന്ന ഇവിടം കർണാടകയുടെ അതിർത്തിയിലാണ് നിലകൊള്ളുന്നത്. മികച്ച ട്രെക്കിംഗ് പാതകൾക്കും പേരുകേട്ട സ്ഥലമാണിത്

Ranipuram | Kerala tourism

പള്ളിവാസൽ

ഇടുക്കി ജില്ലയിലെ പള്ളിവാസൽ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പള്ളിവാസൽ. മൂന്നാറിൽ നിന്നും 9 കിലോമീറ്റർ ദൂരത്തായാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയായ പള്ളിവാസൽ ജലവൈദ്യുതപദ്ധതി ഇവിടെയാണ് സ്ഥാപിച്ചിരിക്കുന്നത്. പിക്നിക്കിന് ഇണങ്ങിയ സ്ഥലമാണിത്.

Pallivasal | File

പീരുമേട്

കേരളത്തിലെ ഇടുക്കി ജില്ലയിലെ തേക്കടിയിലേക്കുള്ള വഴിയിലെ ഒരു ചെറിയ മലമ്പ്രദേശ പട്ടണമാണ് പീരുമേട്. സമുദ്ര നിരപ്പിൽ നിന്ന് 915 മീ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം സുഖകരമായ കാലാവസ്ഥ, പ്രകൃതി മനോഹാരിത എന്നിവയ്ക്ക് പ്രസിദ്ധമാണ്‌. ആകാശത്തോളം ഉയരുന്ന കുന്നുകള്‍ക്കിടയിലെ വിശാലമായ പുല്‍മേടുകളാണ് ഇവിടുത്തെ പ്രത്യേകത.

Peerumedu | DTPC

നെല്ലിയാമ്പതി

പാലക്കാട് ജില്ലയിലെ നെന്മാറ ടൗണില്‍ നിന്ന് പോത്തുണ്ടി അണക്കെട്ട് വഴിയുള്ള റോഡില്‍ യാത്ര ചെയ്താൽ ഏകദേശം 10 - ഓളം ഹെയര്‍പിന്‍ വളവുകള്‍ പിന്നിടുമ്പോൾ നെല്ലിയാമ്പതിയിൽ എത്താം. നെല്ലിയാമ്പതി ഓറഞ്ച് തോട്ടങ്ങള്‍ക്കും പ്രസിദ്ധമാണ്.

Nelliyampathy | Kerala Tourism

പൈതൽമല

കണ്ണൂരിന്റെ 'കുടക്' എന്നും 'മൂന്നാർ' എന്നും വിളിപ്പേരുള്ള ഇടമാണ് പൈതൽമല. കണ്ണൂരുക്കാരുടെ വൈതൽ മല. പൈതൽ മലയുടെ മുകളിൽ നിന്നും നോക്കിയാൽ രണ്ടു കിലോമീറ്റർ അകലെയുള്ള കുടക് വനങ്ങൾ കാണാം. മൂന്നാറിലെയും കുടകിലെയും തണുത്ത കാലാവസ്ഥയാണ് ഇവിടെ.

Paithalmala | File

ത്രിശങ്കു ഹിൽസ്

പീരുമേട്ടില്‍ നിന്നും 4 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ത്രിശങ്കു കുന്നിലെത്താം. നഗരത്തിലെ തിരക്കുകളില്‍ നിന്നുമാറി പിക്‌നിക്കിനും മറ്റും പറ്റിയ സ്ഥലമാണിത്. തണുത്ത കാറ്റും, മനോഹരമായ കുന്നുകളുടെ സാന്നിധ്യവും ഈ സ്ഥലത്തെ മനോഹരമാക്കുന്നു.

Trishanku Hills | File

ദേവികുളം ഹിൽസ്

ഇടുക്കി ജില്ലയിലെ മൂന്നാറിൽ നിന്ന് 8 കിലോമീറ്റർ അകലെയുള്ള ദേവികുളം ഹിൽ സ്റ്റേഷൻ ആകർഷകമായ സ്ഥലമാണ്. ദേവികുളത്തെ സീതാദേവി തടാകം ട്രൗട്ട് മത്സ്യബന്ധനത്തിന് പ്രസിദ്ധമാണ്. ഒരു പിക്നിക് പോയിന്റ് കൂടിയാണിവിടം.

Devikulam Hills | Kerala tourism

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File