വേനൽക്കാലത്ത് ഇവ കൃഷി ചെയ്താൽ ഗുണം ഇരട്ടി

സമകാലിക മലയാളം ഡെസ്ക്

യുദ്ധത്തിന്റെ ആഘാതം നമ്മുടെ അടുക്കളയുടെ പ്രവർത്തനം താളം തെറ്റിച്ചപ്പോഴാണ് സം​ഗതി പാളിയെന്ന് പലരും തിരിച്ചറിയുന്നത്. പാചകവാതക ക്ഷാമം തുടരുകയാണ്. ​ഗ്യാസ് സിലിണ്ടർ വരുമ്പോഴേക്കും പച്ചക്കറി വിലയും ഉയരും.

Cucumber cultivation | Pinterest

അന്നം മുടങ്ങാതിരിക്കാനും ആരോ​ഗ്യം സംരക്ഷിക്കാനും കൃഷിയിലേക്ക് മടങ്ങേണ്ടത് അത്യാവശ്യമാണ്. വേനൽക്കാലത്ത് കൃഷി ചെയ്യാൻ അനുയോജ്യമായ ചില പച്ചക്കറികൾ...

kitchen gardening | Pinterest

തക്കാളി

തക്കാളി കൃഷി ചെയ്യാനായി സ്ഥലം തിരഞ്ഞെടുക്കുമ്പോൾ നല്ല നീര്‍വാര്‍ച്ചയും, സൂര്യപ്രകാശവും ലഭിക്കുന്ന ഇടങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. ചട്ടികളിലോ, ബാഗുകളിലോ, ചാക്കുകളിലോ നമുക്ക് എളുപ്പത്തിൽ തക്കാളി കൃഷി ചെയ്യാവുന്നതാണ്.

Tomatoes | Pinterest

വെള്ളരിക്ക

വേ​ഗത്തിൽ വിളവെടുക്കാവുന്ന ഒരു പച്ചക്കറയാണ് വെള്ളരിക്ക. ഏകദേശം 45 മുതൽ 50 ദിവസത്തിനുള്ളിൽ വിളവെടുപ്പിന് തയ്യാറാകും. മികച്ച വിളവ് ലഭിക്കാൻ പതിവായി വെള്ളം നനച്ചു കൊടുക്കണം.

Cucumber | Pinterest

വെണ്ടയ്ക്ക

ഉയർന്ന താപനിലയ്ക്ക് അനുയോജ്യമായ കൃഷിയാണിത്. 50 മുതൽ 65 ദിവസത്തിനുള്ളിൽ വിളവെടുക്കാം. എല്ലാത്തരം മണ്ണുമായും പൊരുത്തപ്പെടുന്ന ഇവയ്ക്ക് മിതമായ പരിചരണം മതിയാകും.

Okra (lady’s finger) | Pinterest

ഇലക്കറികൾ

ചീര പോലുള്ള ഇലക്കറികൾ 25 മുതൽ 40 ദിവസത്തിനുള്ളിൽ വിളവെടുപ്പിന് തയ്യാറാകും. സീസണിൽ ഒന്നിലധികം തവണ ഇവ വളർത്താം. മിതമായ പരിചരണം മാത്രമേ ആവശ്യമുള്ളൂ.

spinach | Pinterest

തണ്ണിമത്തൻ

പച്ചക്കറിയല്ലെങ്കിലും വേനൽക്കാലത്ത് ഏറെ ഡിമാൻഡ് ഉള്ള തണ്ണിമത്തൻ നമ്മൾക്ക് വീട്ടിൽ തന്നെ വളർത്താം. ഏകദേശം 70 മുതൽ 80 ദിവസത്തിനുള്ളിൽ ഇവ വിളവെടുപ്പിന് പാകമാകും. നല്ല നീർവാർച്ചയുള്ള മണ്ണാണ് ഇതിന് ആവശ്യം. നല്ല സൂര്യപ്രകാശവും ആവശ്യമാണ്.

Watermelon | Pexels
samakalika malayalam | file