സമകാലിക മലയാളം ഡെസ്ക്
ഇന്നലെ മാത്രം പനി ബാധിച്ച് ആശുപത്രികളില്‍ ചികിത്സതേടിയത് 11,438 പേര്‍. കൂടുതല്‍ പനി ബാധിതര്‍ ഉള്ളത് മലപ്പുറം ജില്ലയില്‍
അഞ്ച് ദിവസത്തിനിടെ 493 ഡെങ്കി കേസുകള്‍, 69 എലിപ്പനി, 158 എച്ച്1 എന്‍1, 6 വെസ്റ്റ് നൈല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
പനി ബാധിതരുടെ എണ്ണം ഉയരുന്നതോടെ അതീവജാഗ്രത തുടരണമെന്ന് ആരോഗ്യവകുപ്പ്
ചെറിയ പനി വന്നാല്‍ പോലും ധാരാളം പാനീയങ്ങള്‍ കുടിക്കുക. ക്ഷീണം മാറാനും നിര്‍ജലീകരണം ഒഴിവാക്കാനും പാനീയങ്ങള്‍ ഏറെ സഹായിക്കും. തിളപ്പിച്ചാറ്റിയ കഞ്ഞി വെള്ളം നല്ലത്. വിശ്രമം വളരെ പ്രധാനമാണ്.
ശക്തമായ വയറുവേദന, നീണ്ടു നില്‍ക്കുന്ന ഛര്‍ദി, കഠിനമായ ക്ഷീണം, തൊലിപ്പുറത്തും മോണകളിലുമുള്ള ചുവന്ന പാടുകളോ രക്തസ്രാവമോ തുടങ്ങിയ അപായ സൂചനകള്‍ കണ്ടാല്‍ വേഗം വിദഗ്ധ ചികിത്സ തേടണം
വായുവിലൂടെയാണ് വൈറല്‍ പനി പകരുക. തൊണ്ടവേദന, മൂക്കൊലിപ്പ്, തുമ്മല്‍, മൂക്കടപ്പ്, തലവേദന, ക്ഷീണം തുടങ്ങിയവയാണ് വൈറസ് പടര്‍ത്തുന്ന ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍
ഈഡിസ് കൊതുകുകള്‍ പരത്തുന്ന ഡെങ്കി വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി. കൊതുകുവഴി മാത്രമേ ഡെങ്കിപ്പനി ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരുകയുള്ളൂ.
ഡെങ്കി വൈറസിന് നാല് വകഭേദങ്ങളാണുള്ളത്. ഇതില്‍ ആദ്യം ബാധിക്കുന്ന വകഭേദത്തിനെതിരെ ജീവിതകാലം മുഴുവന്‍ പ്രതിരോധ ശേഷിയുണ്ടായിരിക്കും. എന്നാല്‍ അതേ വ്യക്തിക്ക് മറ്റൊരു വകഭേദം മൂലം ഡെങ്കിപ്പനിയുണ്ടായാല്‍ രോഗം ഗുരുതരമാകാന്‍ സാധ്യതയുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates