'മുള്ളിനെ മുള്ളുകൊണ്ട്'; കൊതുകിനെ തുരത്താൻ കൊതുകുകളെ പറത്തിവിട്ട് ബ്രസീൽ

സമകാലിക മലയാളം ഡെസ്ക്

കൊതുകിനെ തുരത്താൻ വാക്സിനും സ്പ്രേയും മതിയാവില്ലെന്നു തിരിച്ചറി‍ഞ്ഞതോടെ ജനിതക മാറ്റം വരുത്തിയ കൊതുകിനെ പ്രയോ​ഗിക്കാനൊരുങ്ങുകയാണ് ബ്രസീൽ

Mosquito | Pinterest

ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിച്ചതോടെയാണ് നടപടി

Mosquito | Pinterest

ജനിതക മാറ്റം വരുത്തിയ കൊതുകുകളെ ന​ഗരങ്ങളിൽ പറത്തിവിട്ടുകൊണ്ട് രോ​ഗം പരത്തുന്ന കൊതുകുകളെ നിയന്ത്രിക്കുകയാണ് ലക്ഷ്യം

Mosquito | Pinterest

ഓക്സിടെക് (Oxitec) എന്ന ബയോടെക് കമ്പനിയാണ് പദ്ധതി നടപ്പിലാക്കുന്നത്

Mosquito | Pinterest

‌വെള്ളം ചേർത്താൽ വിരിയുന്ന 'ഓക്സിടെക്' മുട്ടകൾ ചെറിയ പെട്ടികളിലാക്കി കാട്ടിൽ സ്ഥാപിക്കും

Mosquito | Pinterest

ഇണ ചേരുന്നതിനു മുൻപായി ഈ‍ഡിസ് കൊതുകുകൾ ഈ പെട്ടിക്കുള്ളിൽ പത്തു ദിവസത്തോളം കഴിയുന്നു

Mosquito | Pinterest

പ്രായമാകുന്നതിനു മുൻപുതന്നെ ചത്തുപോകാൻ കാരണമാകുന്ന തരം ജീനുകൾ ശാസ്ത്രജ്ഞർ ആൺ കൊതുകിൽ നിക്ഷേപിക്കുന്നു

Mosquito | Pinterest

ക്രമേണ രോ​ഗം പരത്തുന്ന കൊതുകുകളു‌ടെ എണ്ണം കുറയുന്നു

Mosquito | Pinterest

അടുത്തിടെ ഇതേ വിദ്യ പ്രയോ​ഗിച്ച ന​ഗരങ്ങളിൽ 90 ശതമാനം കൊതുകുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നാണ് ഓക്സിടെക് അവകാശപ്പെടുന്നത്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Mosquito | Pinterest