42-ലും 24-ന്റെ തിളക്കം! തൃഷയുടെ ഫിറ്റ്‌നസ് രഹസ്യം ഇതാണ്

സമകാലിക മലയാളം ഡെസ്ക്

​തെന്നിന്ത്യയുടെ പ്രിയതാരം തൃഷയ്ക്ക് പ്രായം 42 ആയെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമാണ്.

Trisha Krishnan | Instagram

കാലം കടന്നുപോകുമ്പോഴും തൃഷയുടെ സൗന്ദര്യവും ചുറുചുറുക്കും വർദ്ധിക്കുകയല്ലാതെ കുറയുന്നില്ല.

Trisha Krishnan | Instagram

തന്റെ ഫിറ്റ്‌നസ് നിലനിർത്താൻ താരം കൃത്യമായ ചില ചിട്ടകൾ പിന്തുടരുന്നുണ്ട്.

Trisha Krishnan | Instagarm

​താരത്തിന്റെ ഫിറ്റ്‌നസ് മന്ത്രങ്ങൾ ഇവയാണ്

Trisha Krishnan | Instagram

തുടക്കം ഗ്രീൻ ടീയിൽ

തൃഷയുടെ ദിവസം ആരംഭിക്കുന്നത് ഒരു കപ്പ് ഗ്രീൻ ടീയിലാണ്. ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും മെറ്റബോളിസം വർദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നു.

Trisha Krishnan | Instagarm

വ്യായാമം മുടക്കാറില്ല

ജിമ്മിലെ കഠിനമായ വർക്കൗട്ടുകൾ തൃഷയുടെ ജീവിതത്തിന്റെ ഭാഗമാണ്. കാർഡിയോ വ്യായാമങ്ങൾക്കും സ്ട്രെങ്ത് ട്രെയിനിങിനും താരം തുല്യ പ്രാധാന്യം നൽകുന്നു.

Trisha Krishnan | Instagram

ഭക്ഷണത്തിലെ നിയന്ത്രണം

ജങ്ക് ഫുഡുകൾ പൂർണ്ണമായും ഒഴിവാക്കി പോഷകസമൃദ്ധമായ ഭക്ഷണമാണ് തൃഷ തിരഞ്ഞെടുക്കുന്നത്. ധാരാളം വെള്ളം കുടിക്കുന്നതും തിളങ്ങുന്ന ചർമ്മത്തിന് പിന്നിലെ രഹസ്യമാണ്.

Trisha Krishnan | Instagram

മാനസികാരോഗ്യം

ശാരീരിക വ്യായാമം പോലെ തന്നെ പ്രധാനമാണ് മാനസികവും വൈകാരികവുമായ ആരോഗ്യമെന്ന് തൃഷ വിശ്വസിക്കുന്നു. സ്ട്രെസ്സ് കുറയ്ക്കാൻ യോഗയും താരം ശീലമാക്കാറുണ്ട്.

Trisha Krishnan | Instagram

പ്രായം വെറുമൊരു അക്കം മാത്രമാണെന്ന് തൃഷ വീണ്ടും തെളിയിക്കുന്നു.

Trisha Krishnan | Instagram

കൃത്യമായ ഭക്ഷണക്രമവും വ്യായാമവും ഉണ്ടെങ്കിൽ ആർക്കും ആരോഗ്യം വീണ്ടെടുക്കാം.

Trisha Krishnan | Instagram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika | File