ഓയിലിയോ ഡ്രൈയോ? ഏതാണ് നിങ്ങളുടെ ചർമ്മം? കണ്ടെത്താം

സമകാലിക മലയാളം ഡെസ്ക്

ചർമ്മം ഏത് തരമാണെന്ന് തിരിച്ചറിയുകയാണ് ചർമ്മ സംരക്ഷണത്തിന്റെ ആദ്യ പടി.

പ്രതീകാത്മക ചിത്രം | Pinterest

ചർമ്മത്തെ നോർമൽ സ്കിൻ, ഓയിലി സ്കിൻ, ഡ്രൈ സ്കിൻ, കോമ്പിനേഷൻ സ്കിൻ, മുഖക്കുരു സാധ്യതയുള്ള സ്കിൻ, സെൻസിറ്റീവ് സ്കിൻ, പിഗ്‍മെന്റ് സ്കിൻ എന്നിങ്ങനെയാണ് തരംതിരിച്ചിരിക്കുന്നത്.

പ്രതീകാത്മക ചിത്രം | Pinterest

പ്രായം, കാലാവസ്ഥ, ഹോർമോൺ വ്യതിയാനം എന്നിവ ചർമ്മത്തെ ബാധിക്കും. ഇവയ്ക്ക് അനുസരിച്ച് ചർമ്മത്തിന്റെ തരവും മാറാം.

പ്രതീകാത്മക ചിത്രം | Pinterest

നിങ്ങളുടെ ചർമ്മം ഏത് തരമെന്ന് കണ്ടെത്താനുള്ള എളുപ്പവഴികൾ നോക്കാം.

പ്രതീകാത്മക ചിത്രം | Pinterest

രാവിലെ ഉണരുമ്പോൾ മുഖം കഴുകിയശേഷം ഒരു മണിക്കൂർ കാത്തിരിക്കുക.

Face wash | Pinterest

ഒരു ടിഷ്യു പേപ്പർ ഉപയോഗിച്ച് പതുക്കെ തുടക്കുക.

പ്രതീകാത്മക ചിത്രം | Pinterest

ടിഷ്യൂ പേപ്പറില്‍ ഓയില്‍ അടയാളങ്ങള്‍ ഉണ്ടെങ്കിൽ ഓയിലി സ്കിൻ ആണ്. അല്ലെങ്കിൽ നോർമൽ സ്കിൻ ആണെന്ന് പറയാം.

പ്രതീകാത്മക ചിത്രം | Pinterest

മുഖം തുടക്കുമ്പോള്‍ നെറ്റി, മൂക്ക്, കവിള്‍ എന്നിവിടങ്ങളില്‍ നിന്നായി ഓയില്‍ ശേഷിപ്പ് ടിഷ്യൂ പേപ്പറില്‍ പറ്റിയിട്ടുണ്ടെങ്കിൽ കോമ്പിനേഷൻ സ്കിൻ ആണ്.

Combination skin | Pinterest

ചർമ്മം വളരെ ഡ്രൈ ആയി തോന്നുന്നെങ്കിൽ ഡ്രൈ സ്കിൻ ആണെന്ന് ഉറപ്പിക്കാം

Dry skin | Pinterest

സ്‌കിന്‍ കെയര്‍ ഉത്പന്നങ്ങള്‍ ഉപയോഗിച്ച ശേഷം മുഖത്ത് ചെറിയ തടിപ്പ് പോലെ ഉണ്ടാകുന്നുണ്ടെങ്കില്‍ സെന്‍സിറ്റീവ് സ്കിൻ ആണ്.

Sensitive skin | Pinterest

സ്‌കിന്‍ കെയര്‍ ഉത്പന്നങ്ങള്‍ ഉപയോഗിച്ച ശേഷം മുഖക്കുരു വരുന്നെങ്കിൽ നിങ്ങളുടെ സ്‌കിന്‍ ടൈപ്പ് മുഖക്കുരു സാധ്യതയുള്ളതാകാം.

Pimple skin | Pinterest

മുഖത്ത് ഏതെങ്കിലും വിധേന ചെറുതായി തട്ടുകയോ, ഇടിക്കുകയോ ചെയ്യുമ്പോൾ നിറം മാറുന്നുണ്ടെങ്കില്‍ പിഗ്മെന്റ് സ്‌കിന്‍ ആണ്.

Pigmented skin | Pinterest2

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File