സമകാലിക മലയാളം ഡെസ്ക്
വീട് വൃത്തിയാക്കുന്നത് പലപ്പോഴും സമയവും അധ്വാനവും ആവശ്യപ്പെടുന്ന ജോലിയാണ്. എന്നാൽ വീട്ടിൽ സാധാരണയായി ലഭിക്കുന്ന ചില വസ്തുക്കൾ തന്നെ ഉപയോഗിച്ച് ക്ലീനിങ് കൂടുതൽ എളുപ്പമാക്കാൻ കഴിയുന്ന നിരവധി വഴികളുണ്ട്.
വസ്ത്രത്തിൽ വീണ കറയിൽ അൽപം ഉപ്പ് വിതറി ഏകദേശം 30 മിനിറ്റ് വയ്ക്കുക. ശേഷം സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകാം.
പെയിന്റ്, ക്രയോൺ, പെൻസിൽ തുടങ്ങിയവയുടെ പാടുകൾ ചുമരിൽ വന്നാൽ നനഞ്ഞ സ്പോഞ്ചിൽ അൽപം ബേക്കിങ് സോഡ പുരട്ടി വളരെ മൃദുവായി തുടയ്ക്കാം.
അലമാരകളുടെയും ബുക്ക് ഷെൽഫുകളുടെയും അധികം ശ്രദ്ധിക്കപ്പെടാത്ത മുകൾഭാഗത്ത് വാക്സ് പേപ്പർ വിരിച്ചിടാം. പൊടിയും അഴുക്കും അടിഞ്ഞുകൂടുമ്പോൾ പേപ്പർ മാറ്റിയാൽ മതിയാകും.
സോഫയിലും കാർപ്പറ്റിലും പറ്റിപ്പിടിച്ചിരിക്കുന്ന പെറ്റ് ഹെയറും ചെറിയ ഗ്ലിറ്ററുകളും നീക്കം ചെയ്യാൻ സ്റ്റിക്കി ലിന്റ് റോളർ ഉപയോഗിക്കാം.
വെള്ളം, വിനാഗിരി, അര നാരങ്ങ എന്നിവ തുല്യ അളവിൽ ഒരു പാത്രത്തിൽ എടുത്ത് മൈക്രോവേവിൽ ചൂടാക്കാം. ഉള്ളിൽ ആവി നിറഞ്ഞ ശേഷം അഞ്ച് മിനിറ്റ് കാത്തിരുന്ന് സ്പോഞ്ച് ഉപയോഗിച്ച് തുടയ്ക്കുന്നത് അഴുക്ക് നീക്കാൻ സഹായിക്കും.
പകുതി മുറിച്ച നാരങ്ങ സിങ്കിന്റെ ഉപരിതലത്തിൽ നന്നായി ഉരയ്ക്കുന്നത് അഴുക്കും ദുർഗന്ധവും കുറയ്ക്കാൻ സഹായിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates