കടന്നൽ കുത്തിയാൽ ഉടൻ ചെയ്യേണ്ട കാര്യങ്ങൾ

സമകാലിക മലയാളം ഡെസ്ക്

അപ്രതീക്ഷിതമായി സംഭവിക്കാവുന്ന എന്നാല്‍ മാരകമായ ഒരു അപകടമാണ് കടന്നലിന്‍റെ കുത്തേല്‍ക്കുന്നത്

First aid for a wasp sting

അതിനാൽ കടന്നൽ കുത്തിയ ഉടൻ തന്നെ ശരിയായ പ്രാഥമിക ശുശ്രൂഷ നൽകുന്നത് വളരെ പ്രധാനമാണ്.

First aid for a wasp sting

വേദന കുറയ്ക്കാനും വീക്കം നിയന്ത്രിക്കാനും, ഗുരുതര പ്രശ്നങ്ങൾ ഒഴിവാക്കാനും എന്തൊക്കെ ചെയ്യണമെന്ന് അറിയാം.

First aid for a wasp sting

കുത്തേറ്റാൽ എത്രയും വേഗം ചെയ്യേണ്ട കാര്യങ്ങൾ

First aid for a wasp sting

കൂടുതൽ കുത്തുകൾ എക്കാതിരിക്കാൻ ശ്രദ്ധിക്കുക.എത്രയും പെട്ടെന്ന് സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് മാറുക.

First aid for a wasp sting

കുത്തേറ്റ ആളുടെ ശ്വസന പ്രക്രിയയും, ഹൃദയത്തിന്‍റെ പ്രവര്‍ത്തനവും കൃത്യമായി നടക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണം .

Wasp

കുത്തേറ്റയാളെ ആശുപത്രിയില്‍ എത്തിക്കാനുള്ള സംവിധാനം ഉടന്‍ തയ്യാറാക്കണം.

Wasp

ശ്വസന തടസം ഉണ്ടെങ്കില്‍ കൃത്രിമ ശ്വാസോച്ഛ്വാസവും, ഹൃദയമിടിപ്പ് ഇല്ലെങ്കില്‍ സി.പി ആറും നൽകണം.

Wasp

ചെറിയ ചുമപ്പും നീരും ഉള്ളവര്‍ക്ക് ആ ഭാഗത്ത്‌ ഐസ് വെച്ച് കൊടുക്കുന്നത് നീരും വേദനയും കുറയാന്‍ സഹായിക്കും .

Wasp

അലര്‍ജിക്കുള്ള അവില്‍ പോലുള്ള ഗുളികകള്‍ കയ്യിലുണ്ടെങ്കില്‍ അത് നല്‍കാവുന്നതാണ് .

Wasp

ഗുരുതരമായ അലര്‍ജിയുടെ ലക്ഷണങ്ങള്‍ തിരിച്ചറിയുക, കാല താമസമില്ലാതെ ആശുപത്രിയില്‍ എത്തിക്കുക എന്നതാണ് ഏറ്റവും പ്രധാനം.

Wasp

ആശുപത്രിയിൽ വച്ചല്ലാതെ കൊമ്പുകൾ എടുത്തുകളയാൻ ശ്രമിക്കരുത്. അങ്ങിനെ ചെയ്‌താൽ കൊമ്പ് ഒടിഞ്ഞ് ശരീരത്തിൽ ഇരിക്കാനുള്ള സാധ്യതയുണ്ട്. മാത്രമല്ല കൊമ്പിനോടൊപ്പമുള്ള വിഷസഞ്ചിയിൽ മർദ്ദം ഏറ്റാൽ കൂടുതൽ വിഷം ശരീരത്തിലേക്ക് പ്രവേശിക്കാനും സാധ്യതയുണ്ട്.

Wasp

വേദന കുറയാനെന്ന പേരില്‍പോലും ഒരിക്കലും മദ്യപിക്കരുത്. മദ്യം നിലവിലെ അവസ്ഥകളെ കൂടുതൽ സങ്കീര്‍ണ്ണമാക്കും.

Wasp

പച്ചമരുന്നുകളുപയോഗിച്ച് കൂടുതൽ കുത്തേറ്റയാളെ ചികിത്സിക്കാന്‍ നില്‍ക്കരുത് , വൈകുന്ന ഓരോ നിമിഷവും പരുക്കേറ്റയാളുടെ അവസ്ഥ കൂടുതൽ സങ്കീര്‍ണ്ണമാവും എന്നത് മറക്കരുത്.

Wasp

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file