സൂര്യാഘാതം: ചെയ്യേണ്ട പ്രാഥമിക ശുശ്രൂഷ എന്ത്?

സമകാലിക മലയാളം ഡെസ്ക്

ചൂട് കനക്കുന്ന വേനൽക്കാലത്ത് സൂര്യാഘാതം (ഹീറ്റ് സ്‌ട്രോക്ക്) പോലുള്ള ആരോഗ്യപ്രശ്നങ്ങൾ പെട്ടെന്ന് സംഭവിക്കാം.

പ്രതീകാത്മക ചിത്രം | Pinterest

ശരീര താപനില അപകടകരമായി ഉയരുന്ന ഈ അവസ്ഥ സമയത്ത് തിരിച്ചറിഞ്ഞ് ശരിയായ പ്രാഥമിക ശുശ്രൂഷ നൽകേണ്ടതുണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

കൂടെയുള്ള ഒരാള്‍ക്ക് സൂര്യാഘാതമേറ്റാല്‍ എങ്ങനെ പ്രതികരിക്കണം എന്നത് എല്ലാവർക്കും അറിയേണ്ട അടിസ്ഥാന അറിവാണ്.

പ്രതീകാത്മക ചിത്രം

ഒരാള്‍ക്ക് സൂര്യാഘാതമേറ്റാല്‍ എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം

Summer heat | Pinterest

ആഘാതമേറ്റയാളെ ഉടന്‍തന്നെ തണലുള്ള ഒരു സ്ഥലത്തേക്ക് മാറ്റണം

AI Generated

വസ്ത്രങ്ങളെല്ലാം അഴിച്ചുമാറ്റി കൊടുക്കുകയോ , വസ്ത്രങ്ങൾ ലൂസാക്കി കൊടുക്കുകയോ ചെയ്യുക.

പ്രതീകാത്മക ചിത്രം | Pinterest

മൂക്കിലോ വായിലോ പറ്റിപ്പിടിച്ചിരിക്കുന്ന ഉമിനീരും പതയുമൊക്കെ ഉണ്ടെങ്കില്‍ തുടച്ചുമാറ്റുക

പ്രതീകാത്മക ചിത്രം | Pinterest

തണുത്ത വെള്ളം കൊണ്ട് ദേഹം തുടര്‍ച്ചയായി തുടക്കുക. വെള്ളത്തില്‍ മുക്കിയ തുണികൊണ്ട് ദേഹം പൊതിയാം.

പ്രതീകാത്മക ചിത്രം | Pinterest

ഐസ് കട്ടകള്‍ ശരീരഭാഗങ്ങളില്‍ പ്രത്യേകിച്ചും കക്ഷത്തിലും തുടയിടുക്കിലും വെക്കുന്നത് നന്നായിരിക്കും

Ice cube | Pinterest

ശക്തിയായി വീശുകയോ ഫാന്‍കൊണ്ട് ദേഹം തണുപ്പിക്കുകയോ ചെയ്യുക

പ്രതീകാത്മക ചിത്രം | AI generated

കൈകാലുകള്‍ തിരുമ്മിക്കൊടുക്കുന്നത് താപനഷ്ടത്തെ പ്രോത്സാഹിപ്പിക്കും

പ്രതീകാത്മക ചിത്രം | AI Generated

രോഗിയെ എത്രയും വേഗം ആശുപത്രിയിലെത്തിക്കുക

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File