മീനും ഇറച്ചിയും എത്ര തവണ കഴുകണം

സമകാലിക മലയാളം ഡെസ്ക്

ഇറച്ചിയും മീനുമൊക്കെ നമ്മുടെ പ്രിയപ്പെട്ട വിഭവങ്ങളാണ്. എന്നാല്‍ അവയുടെ രുചി കൂടണമെങ്കില്‍ വൃത്തിയാക്കുന്നത് കൃത്യമായിരിക്കണം.

fish curry | Pinterest

മീനും ഇറച്ചിയുമൊക്കെ കഴുകുമ്പോള്‍ വെറും മൂന്നോ നാലോ തവണ വെള്ളത്തില്‍ കഴുകിയെടുത്താല്‍ പോരാ. ബാക്ടീരിയകളെ നീക്കം ചെയ്യാനും അമിതമായ രക്താംശവും ഉളുമ്പു നാറ്റവും മാറാന്‍ ചില രീതികള്‍ പിന്തുടരേണ്ടത് പ്രധാനമാണ്.

fish cleaning | Pinterest

മീനിന്റെ ചെതുമ്പലും മറ്റുഭാഗങ്ങളും നീക്കം ചെയ്ത ശേഷം കുറഞ്ഞത് നാലോ അഞ്ചോ തവണ കഴുകണം.അവസാനവട്ടം കഴുകുമ്പോള്‍ അല്‍പം കല്ലുപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ക്കുന്നത് ബാക്ടീരിയകളെ നശിപ്പിക്കാനും മീനിന്റെ ഉളമ്പുനാറ്റം മാറാനും സഹായിക്കും.

fish cleaning tips | Pinterest

വലിയ മീനുകളാണെങ്കില്‍ വൃത്തിയാക്കുമ്പോള്‍ അല്‍പം വിനാഗിരിയോ വാളന്‍പുളിയോ ചേര്‍ത്ത വെള്ളത്തില്‍ കഴുകിയാല്‍ ഇറച്ചി കൂടുതല്‍ മൃദുവാകുകയും വൃത്തിയാവുകയും ചെയ്യും.

fish fry | Pinterest

ഇറച്ചിയില്‍ എപ്പോഴും മഞ്ഞള്‍പ്പൊടി പുരട്ടി അല്‍പനേരം വെച്ച ശേഷം കഴുകുന്നത് അണുക്കളെ നശിപ്പിക്കാ സഹായിക്കും.

chicken cleaning tips | Pinterest

ഇറച്ചിയിലെ രക്താംശം പോകുന്നത് വരെ മാത്രം കഴുകുക. കൂടുതല്‍ തവണ കഴുകുന്നത് ഇറച്ചിയുടെ സ്വാദും പോഷകങ്ങളും നഷ്ടപ്പെടുത്തും.

MEAT CLEANING | Pinterst

കഴുകിയാല്‍ മാത്രം പോരാ, ഇറച്ചിയും മീനും നന്നായി വേവിച്ചു കഴിക്കുക എന്നതാണ് പ്രധാനം. ഉയര്‍ന്ന താപനിലയില്‍ പാകം ചെയ്യുമ്പോള്‍ മാത്രമാണ് അതിലെ അപകടകാരികളായ ബാക്ടീരിയകള്‍ പൂര്‍ണ്ണമായും നഷിക്കുന്നത്.

Grilled Chicken | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file