സമകാലിക മലയാളം ഡെസ്ക്
മുട്ട
മുട്ട വീണ്ടും ചൂടാക്കുന്നത് സല്‍മോണെല്ല പോലുള്ള ഹാനികരമായ ബാക്ടീരിയ ഉണ്ടാവാന്‍ കാരണമാകും. ഇത് ദഹനക്കേട് പോലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും.
ചായ
ചായ വീണ്ടും ചൂടാക്കുന്നത് രുചി നഷ്ടമാകാനും പോളിഫിനോള്‍, കാറ്റെചിന്‍സ് പോലുള്ള പദാര്‍ഥങ്ങള്‍ ഉല്പാദിപ്പിക്കാനും കാരണമാകും. ഇത് ഉദര വേദന, വയറിളക്കം തുടങ്ങിയ ദഹന പ്രശ്നങ്ങള്‍ക്ക് കാരണമാകും.
കൂണ്
കൂണ് വിഭവങ്ങള്‍ വീണ്ടും ചൂടാക്കുന്നതിലൂടെ ബാക്ടീരിയ വളരാന്‍ കാരണമാകും. ഇത് ദഹനക്കേട് ഉണ്ടാക്കും.
ഉരുളക്കിഴങ്ങ്
സാധാരണ താപനിലയില്‍ സൂക്ഷിച്ച ഉരുളക്കിഴങ്ങ് കറി വീണ്ടും ചൂടാക്കുന്നത് സോളനൈൻ പോലുള്ള വിഷ പദാര്‍ത്ഥങ്ങള്‍ ഉല്പാദിപ്പിക്കാന് കാരണമാകും. ഉരുളക്കിഴങ്ങ് ബാക്കിയാകുന്നത് ഫ്രിഡ്ജില്‍ സൂക്ഷിച്ച ശേഷം ചൂടാക്കുന്നതാണ് ഉചിതം.
ചീര
ചീര വീണ്ടും ചൂടാക്കുമ്പോള്‍ അതില്‍ അടങ്ങിയ നൈട്രേറ്റ്സ് നൈട്രൈറ്റ്സ് ആകും. ഇത് ആരോഗ്യത്തിന് ഹാനികരമായ കാര്‍സിനോജെനിക് പദാര്‍ത്ഥങ്ങളുടെ ഉല്പാദനത്തിന് കാരണമാകും.