വിഷുവിന് വിളമ്പാൻ അഞ്ച് വിഭവങ്ങൾ

സമകാലിക മലയാളം ഡെസ്ക്

മലയാളികളുടെ കാർഷിക പുതുവർഷമാണ് വിഷു. തൊടിയിൽ വിളയുന്ന പഴങ്ങളും പച്ചകറികളും കൊന്നപ്പൂക്കളുമൊക്കെ ഒരുക്കിവച്ചുള്ള വിഷുക്കണി കണ്ടാൽ വർഷം മുഴുവൻ സമൃദ്ധിയുണ്ടാകും എന്നു വിശ്വാസം.

Vishukkani | Pinterest

വിഷുവിനു വിളമ്പാൻ 5 നാടൻ വിഭവങ്ങളുടെ രുചിക്കൂട്ട് പരിചയപ്പെടാം.

Vishu recipe | Pinterest

വിഷുക്കട്ട

തൃശൂരുകാരുടെ വിഷുദിനത്തിലെ മുഖ്യ ഇനമാണ് വിഷുക്കട്ട. മധുരമോ ഉപ്പോ ഇല്ലാത്ത വിഷുക്കട്ടയ്ക്കു ശർക്കരപ്പാനിയും മത്തനും പയറും ഉപയോഗിച്ചുള്ള കൂട്ടുകറിയും തൊട്ടുകൂട്ടാൻ ഉത്തമം.

Vishu katta | Pinterest

വിഷുക്കഞ്ഞി

മധ്യകേരളത്തിലെ വിഷുവിഭവങ്ങളില്‍ പ്രധാനമാണ് വിഷുക്കഞ്ഞി. പച്ചരിയും വന്‍പയറും ശര്‍ക്കരയും ചേര്‍ത്താണ് വിഷു കഞ്ഞി ഒരുക്കുന്നത്. വിഷുദിനത്തില്‍ രാവിലെയാണ് ഇത് തയ്യാറാക്കുക. വിഷുക്കഞ്ഞിക്കൊപ്പം ചക്ക എരിശേരിയാണ് കോമ്പിനേഷൻ.

Vishu Kanji | Pinterest

കണിയപ്പം

മലബാർ പ്രദേശങ്ങളിൽ വിഷുക്കണി ഒരുക്കുമ്പോൾ പ്രധാനമായും വയ്ക്കുന്ന ഒന്നാണ് കണിയപ്പം. ഉണ്ണിയപ്പത്തോട് ഏറെ സാമ്യമുള്ള പലഹാരമാണിത്. കണി വെച്ചതിനു ശേഷം കുട്ടികൾക്ക് വിതരണം ചെയ്യുന്നതു കൊണ്ടാണ് ഇതിന് കണിയപ്പം എന്ന പേരുവന്നത്.

Vishuappam | Pinterest

പഴമാങ്ങാക്കറി

വിഷുവിന് ഒരുക്കുന്ന മറ്റൊരു പ്രധാന വിഭവമാണ് പഴമാങ്ങാക്കറി. മധുരമുള്ള മാമ്പഴമാണ് പഴമാങ്ങക്കറിക്കായി ഉപയോ​ഗിക്കുന്നത്.

Pazhamanga Curry | Pinterest

നാടൻ ഇടിച്ചക്ക തോരൻ

ചക്ക സീസൺ ആയതു കൊണ്ട് തന്നെ, ഇടിച്ചക്ക വിഷുവിന് ഒരു പ്രധാന വിഭവമാണ്. വിഷുക്കഞ്ഞിക്കൊപ്പവും സദ്യക്കൊപ്പവും ഇടിച്ചക്ക തോരൻ വിളമ്പാറുണ്ട്.

Idicchakka thoran | Pinterest
samakalika malayalam | file