സമകാലിക മലയാളം ഡെസ്ക്
വെറും വയറ്റില്‍ ചായ കുടിക്കരുത്
വെറും വയറ്റില്‍ ചായ കുടിക്കുന്നത് ദഹനക്കേട്, മലബന്ധം തുടങ്ങി ഉദര അസ്വസ്ഥതകള്‍ക്ക് കാരണമാകും
ഊണിന് പിന്നാലെ ചായ
ചായ അസിഡിക് സ്വഭാവമുള്ളതും ദഹന പ്രക്രിയയെ ബാധിക്കുകയും ചെയ്യും. ഭക്ഷണ ശേഷമുള്ള ചായ കുടി ശരീരത്തിെ പ്രോട്ടീന്‍ ആഗിരണത്തെ ബാധിച്ചേക്കാം.
ചായ ഒരുപാട് തിളപ്പിക്കരുത്
ചായ ഒരുപാട് തിളപ്പിക്കുന്നതു മൂലം സ്വാദ് മാറും കൂടാതെ ചായയില്‍ കഫീന്റെ അളവും കൂടാനും ഇത് കാരണമാകും.
ചായയില്‍ അധികം പഞ്ചസാര പാടില്ല
ചായയില്‍ അധികം പഞ്ചസാര ഉപയോഗിക്കുന്ന് ചായയുടെ രുചിയറിയാന്‍ സഹായിക്കില്ല. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവു കൂടാന്‍ കാരണമാകും. പഞ്ചസാരയ്ക്ക് പകരം തേന്‍ ഉപയോഗിക്കുന്നതും നല്ലതാണ്.
ചായ കുടി അമിതമായാല്‍
ആരോഗ്യഗുണങ്ങളുണ്ടെങ്കിലും അമിത അളവില്‍ കുടിക്കുന്നത് പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കും. അമിതമായി ചായ കുടിക്കുന്നത് ഉറക്കമില്ലായ്മ, ഉത്കണ്ഠ എന്നിവയ്ക്ക് കാരണമാകും.