സമകാലിക മലയാളം ഡെസ്ക്
സോയ
സോയ മില്‍ക്ക് ഉപയോഗിച്ചു ഉണ്ടാക്കുന്ന ടൊഫു മികച്ച സൂപ്പര്‍ ഫുഡ് ആണ്. ഇവ സാലഡിലും സാന്‍വിച്ചില്‍ ചേര്‍ത്ത് കഴിക്കുന്നത് വിശപ്പിനെ പ്രതിരോധിക്കാന്‍ സഹായിക്കും.
പയര്‍
പ്രോട്ടീന്‍, അമിനോ ആസിഡുകളുടെ മികച്ച ഉറവിടമാണ് പയര്‍. ഇവയില്‍ അടങ്ങിയ നാരുകളും പ്രോട്ടീനും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു.
ചിയ വിത്തുകള്‍
ചിയ വിത്തകളില് ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും.
പച്ച പട്ടാണി
പച്ച പട്ടാണിയില്‍ പ്രോട്ടീന്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. പ്രോട്ടീന്‍ കൂടാതെ വിറ്റാമിനുകള്‍, ആന്റി-ഓക്സിഡന്റുകള്‍, ധാതുകള്‍, മഗ്നീഷ്യം എന്നിവ പച്ച പട്ടാണിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ വയറ്റിലെ കൊഴുപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കും.
നട്സ്
പ്രോട്ടീൻ ധാരാളമായി അടങ്ങിയ ബദാം, കടല പോലുള്ള നട്സ് കഴിക്കുന്നത് വയറ്റിലെ കൊഴുപ്പ് ഒഴിവാക്കാൻ സഹായിക്കും.