സമകാലിക മലയാളം ഡെസ്ക്
ഇന്ത്യന്‍ വാഹന വിപണിയില്‍ ജനപ്രീതി ഒട്ടും കുറയാത്ത മോഡലുകളാണ് എസ്‌യുവികള്‍ .
തലയെടുപ്പിനൊപ്പം പ്രീമിയം ഫീച്ചറുകളുമുള്ള ബജറ്റ് എസ്‌യുവികള്‍ നിരവധി ഇന്ന് ലഭ്യമാണ്.
20 ലക്ഷം രൂപയില്‍ താഴെ മികച്ച ഫീച്ചറുകളുള്ള അഞ്ച് എസ്‌യുവികൾ പരിചയപ്പെടാം.
ടാറ്റ ഹാരിയര്‍
പ്രീമിയം വിഭാഗത്തില്‍ പെടുത്താവുന്ന എസ് യുവിയാണ് ടാറ്റ ഹാരിയര്‍. ഉയര്‍ന്ന ബെല്‍റ്റ്‌ലൈനുകളും കരുത്തുറ്റ വീല്‍ ആര്‍ച്ചുകളും ഹാരിയറിന് ഒരു ഡി സെഗ്മെന്റ് വാഹനത്തിന് തുല്യമായ സ്ഥാനം നല്‍കുന്നു.
ടാറ്റ ഹാരിയറിന്റെ എക്‌സ് ഷോറൂം വില ആരംഭിക്കുന്നത് 12.89 ലക്ഷം രൂപ മുതലാണ് . 1.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍, 2.0 ലീറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകള്‍. 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളും ലഭ്യമാണ്
ടാറ്റ സഫാരി
ഹാരിയറിനേക്കാള്‍ നീളം കൂടിയ വീല്‍ബേസും മൂന്നാം നിര സീറ്റുകളുമാണ് സഫാരിയ്ക്കുള്ളത്. കൂടാതെ ഉയര്‍ന്ന മുന്‍ ഭാഗവും വലിയ ഗ്രില്ലും ഫുള്‍ എല്‍ഇഡി ലൈറ്റുകളും വാഹനത്തിന് മികച്ച റോഡ് പ്രസന്‍സ് നല്‍കും.
സഫാരിയുടെ എക്‌സ് ഷോറൂം വില ആരംഭിക്കുന്നത് 13.29 ലക്ഷം രൂപ മുതലാണ്. ഹാരിയറിന്റേതിന് സമാനമായ 2.0 ലീറ്റര്‍ ടര്‍ബോ ഡീസല്‍, 1.5 ലീറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകള്‍.
എംജി ഹെക്ടര്‍
വലിയ ക്രോം ഗ്രില്ലും നീണ്ട ബോണറ്റും ഹെക്ടറിന് കൂടുതല്‍ റോഡ് പ്രസന്‍സ് നല്‍കുന്നു. ഹെക്ടറിന്റെ അടിസ്ഥാന വകഭേദത്തിന് 11.99 ലക്ഷം രൂപ മുതലാണ് എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്.
1.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് കരുത്ത്. ഉയര്‍ന്ന വകഭേദങ്ങളില്‍ 141എച്ച്പി കരുത്തും 250എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ പുറത്തെടുക്കും. മാനുവല്‍, സിവിടി ഓട്ടമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ ഹെക്ടര്‍ ലഭ്യമാണ്.
മഹീന്ദ്ര ഥാര്‍ റോക്‌സ്
ക്ലാസിക് ഥാറിന്റെ അതേ ബോക്‌സി ഡിസൈനും കരുത്തും നിലനിര്‍ത്തിക്കൊണ്ടുള്ള കൂടുതല്‍ വലിപ്പമുള്ള 5 ഡോര്‍ മോഡൽ ഥാര്‍ റോക്‌സാണ് വരുന്നത്. അടിസ്ഥാന വകഭേദത്തിന്റെ എക്‌സ് ഷോറൂം വില ആരംഭിക്കുന്നത് 12.39 ലക്ഷം രൂപ മുതലാണ്.
2.0 ലീറ്റര്‍ ടര്‍ബോ പെട്രോള്‍, 2.2 ലീറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകള്‍. 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകൾ ലഭ്യമാണ്. തിരഞ്ഞെടുത്ത വകഭേദങ്ങളില്‍ 4×4 സംവിധാനവുമുണ്ട്.
മഹീന്ദ്ര സ്‌കോര്‍പിയോ എന്‍
മഹീന്ദ്ര എസ്‌യുവികളുടെ പൊതുവായുള്ള പരുക്കന്‍ ശൈലിയും ആധുനിക ഫീച്ചറുകളും ചേരുന്ന മോഡലാണ് സ്‌കോര്‍പിയോ എന്‍. വീതിയേറിയ ട്രാക്കും മികച്ച ഗ്രൗണ്ട് ക്ലിയറന്‍സും കരുത്തന്‍ രൂപത്തിന് യോജിച്ച ബോഡി ലൈനുകളും വാഹനത്തിന് ഓഫ് റോഡ് രൂപം നല്‍കാന്‍ സഹായിക്കുന്നു.
എക്‌സ് ഷോറൂം വില ആരംഭിക്കുന്നത് 13.49 ലക്ഷം രൂപ മുതലാണ്. 2.0 ലീറ്റര്‍ ടര്‍ബോ പെട്രോള്‍, 2.2 ലീറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകള്‍. 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍. തെരഞ്ഞെടുത്ത വകഭേദങ്ങളില്‍ 4×4(4×PLOR) സംവിധാനവും ലഭ്യമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates