പ്രത്യേക പദവിയില്ലാതെ കശ്മീര്‍;അഞ്ച് വര്‍ഷം

സമകാലിക മലയാളം ഡെസ്ക്

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 ാം അനുച്ഛേദത്തിലെ വ്യവസ്ഥകള്‍ 2019 ഓഗസ്റ്റ് 5നാണ് കേന്ദ്രം റദ്ദാക്കിയത്. അഞ്ചാം വാര്‍ഷിക ദിനത്തില്‍ കനത്ത സുരക്ഷയാണ് കശ്മീരില്‍.

ഫെയ്സ്ബുക്ക്

അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ജമ്മുകശ്മീരിന് അനുവദിച്ച പ്രത്യേക പദവി സര്‍ക്കാര്‍ എടുത്തു കളയുന്നതായി പാര്‍ലമെന്‍റില്‍ പ്രഖ്യാപിച്ചത്.

പിടിഐ

ആര്‍ട്ടിക്കിള്‍ 370 പ്രകാരമുള്ള ജമ്മുക്ശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയുകയും ആര്‍ട്ടിക്കിള്‍ 35 എ റദ്ദാക്കുകയും ചെയ്യുന്ന ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി ഒപ്പുവെച്ചു.

ഫെയ്സ്ബുക്ക്

ഇതിലൂടെ സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായ ജമ്മു-കശ്മീര്‍ എന്നിങ്ങനെ വിഭജിക്കാന്‍ നിര്‍ദേശിച്ചു.

ഫെയ്സ്ബുക്ക്

2019 ഓഗസ്റ്റ് 6ന് സര്‍ക്കാര്‍ ലോക്‌സഭയില്‍ ഇതുമായി ബന്ധപ്പെട്ട രണ്ട് ബില്ലുകളും രണ്ട് പ്രമേയങ്ങളും അവതരിപ്പിച്ചു.

PTI

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് പിന്നാലെ വലിയ പ്രതിഷേധങ്ങളാണ് രാജ്യമെങ്ങുമുണ്ടായത്.

ഫെയ്സ്ബുക്ക്

370 പ്രകാരം കശ്മീരിലെ പൗരന്‍മാരുടെ സ്വത്തവകാശവും മൗലികാവകാശവും സംസ്ഥാനത്തെ നിയമ സംഹിതയുമെല്ലാം മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് തീര്‍ത്തും വേറിട്ടതായിരുന്നു.

ഫെയ്സ്ബുക്ക്

ജമ്മു, കശ്മീര്‍, ലഡാക്ക് എന്നീ മേഖലകളിലെ സ്ഥിര താമസക്കാര്‍ക്ക് പ്രത്യേക അവകാശം നല്‍കുന്നതായിരുന്നു ഭരണഘടനയിലെ 35 എ വകുപ്പ്.

ഫെയ്സ്ബുക്ക്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates