സാമ്പാർ ഉണ്ടാക്കുമ്പോൾ ഇങ്ങനെ ചെയ്യൂ; എല്ലാവരും വീണ്ടും ചോദിച്ചു വാങ്ങും

സമകാലിക മലയാളം ഡെസ്ക്

നല്ല കിടിലന്‍ രുചിയില്‍ സാമ്പാറുണ്ടെങ്കില്‍ ഉച്ചയ്ക്ക് ചോറുണ്ണാന്‍ നമുക്ക് മറ്റൊരു കറിയുടേയും ആവശ്യമില്ല.

Sambar | Pinterest

എന്നാല്‍ ചിലപ്പോള്‍ നമ്മള്‍ പ്രതീക്ഷിക്കുന്ന രുചി സാമ്പാറിന് കിട്ടുകയുമില്ല.

Sambar | Pinterest

നല കിടിലന്‍ രുചിയില്‍ സാമ്പാര്‍ തയ്യാറാക്കുന്നതിനുള്ള ചില ടിപ്പുകൾ നോക്കിയാലോ

Sambar | Pinterest

പരിപ്പ് വേവിക്കുമ്പോൾ ശ്രദ്ധിക്കാൻ

പരിപ്പ് വേവിക്കുമ്പോൾ തന്നെ അതിലേക്ക് രണ്ട് സവാളയും കുറച്ച് മല്ലിയിലയും ചേർക്കുക. ഇത് സാമ്പാറിന് പ്രത്യേക ഒരു മണവും കട്ടിയും നൽകുന്നു

പ്രതീകാത്മക ചിത്രം | AI Generated

കടുക് വറുക്കുമ്പോൾ ഉലുവ മറക്കരുത്

വെളിച്ചെണ്ണയിൽ കടുക് പൊട്ടിക്കുമ്പോൾ കുറച്ച് ഉലുവ കൂടി ചേർക്കുന്നത് സദ്യ സാമ്പാറിന്റെ തനത് രുചി കിട്ടാൻ സഹായിക്കും

Fenugreek | Pinterest

പൊടികൾ നന്നായി മൂപ്പിക്കണം

മുളകുപ്പൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, സാമ്പാർപ്പൊടി എന്നിവ ചേർത്ത ശേഷം ചെറിയ തീയിൽ നന്നായി മൂപ്പിച്ചെടുക്കുക. പൊടിയുടെ നിറം മാറി ഒരു ബ്രൗൺ കളർ ആകുമ്പോഴാണ് സാമ്പാറിന് ശരിയായ രുചി വരുന്നത്

Sambar masala | Pinterest

മുരിങ്ങക്കായയും മല്ലിയിലയും

സാമ്പാറിൽ മുരിങ്ങക്കായ ഒഴിവാക്കരുത്. അതിന്റെ മണം മുന്നിട്ടു നിൽക്കണം. അതുപോലെ മല്ലിയില എത്രത്തോളം ചേർക്കുന്നുവോ അത്രത്തോളം രുചി കൂടും

Drumstick | Pinterest

ശർക്കര

എല്ലാം ചേർത്ത് നന്നായി തിളച്ചു വരുമ്പോൾ ഒരു ചെറിയ കഷ്ണം ശർക്കര കൂടി ചേർക്കുക. ഇത് എല്ലാ രുചികളെയും ബാലൻസ് ചെയ്ത് സാമ്പാറിന് കൂടുതൽ രുചി നൽകും

Jaggery | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File