വേനൽച്ചൂടിൽ അസുഖങ്ങൾ തടയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സമകാലിക മലയാളം ഡെസ്ക്

ചൂട് കൂടുമ്പോൾ പല തരത്തിലുള്ള രോ​ഗങ്ങളും പിടിപെടാറുണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

അതിനാൽ അത്തരം രോ​ഗങ്ങൾക്കുള്ള മുൻകരുതലുകൾ എടുക്കേണ്ടത് ഏറെ പ്രധാനമാണ്.

പ്രതീകാത്മക ചിത്രം | Pinterest

രോ​ഗങ്ങൾ പിടിപെടാതിരിക്കാൻ ഈ ചൂട് കാലത്ത് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ നോക്കാം

പ്രതീകാത്മക ചിത്രം | Pinterest

രാവിലെ 11 മുതൽ ഉച്ചയ്ക്ക് മൂന്ന് വരെയുള്ള വെയിൽ ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഈ സമയങ്ങളിലെ ജോലി ഒഴിവാക്കുന്നതാണ് ഏറെ നല്ലത്. നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് സൂര്യാഘാതത്തിനുള്ള സാധ്യത കൂട്ടുന്നു.

പ്രതീകാത്മക ചിത്രം | Pinterest

ധാരാളം വെള്ളം കുടിക്കുക. ഈ സമയത്ത് നിർജ്ജലീകരണം ഒഴിവാക്കാൻ വെള്ളം ധാരാളം കുടിക്കണം. ശരീരത്തിലെ അനാവശ്യ വിഷാംശങ്ങൾ പുറന്തള്ളാൻ, അവയവങ്ങളെ സംരക്ഷിക്കാനുമൊക്കെ വെള്ളം അത്യാവശ്യമാണ്.

drinking water | Pinterest

ചൂട് കൂടുതലാണെന്ന് കരുതി തണുത്തവെള്ളം വെള്ളം കുടിക്കാതിരിക്കുക.ഇതിന് പകരം തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക തണുത്തവെള്ളം തൊണ്ടയിലെ രക്തക്കുഴലുകൾ താൽക്കാലികമായി ചുരുങ്ങാൻ ഇടയാക്കും. ഇത് തൊണ്ടവേദന, അസ്വസ്ഥത, നിലവിലുള്ള അണുബാധകൾ എന്നിവ കൂടുതൽ രൂക്ഷമാക്കാനും കാരണമാകാം.

Ice water | Pinterest

ഈ ചൂട് സമയത്ത് ഭക്ഷണം പെട്ടെന്ന് കേടാകാനുള്ള സാധ്യത കൂടുതലാണ്. ഈ സമയത്ത് ഭക്ഷണത്തിൽ ബാക്ടീരിയകളും മറ്റ് ഫം​ഗസുകളുമൊക്കെ വേ​ഗത്തിൽ ഉണ്ടാകാം. അതുകൊണ്ട് കഴിക്കുന്ന ഭക്ഷണങ്ങൾ നല്ലതാണെന്ന് ഉറപ്പ് വരുത്തുക.

പ്രതീകാത്മക ചിത്രം | Pinterest

കൈകൾ ശരിയായി കഴുകി വ്യത്തിയാക്കിയ ശേഷം മാത്രം ഭക്ഷണം കഴിക്കുക.

പ്രതീകാത്മക ചിത്രം | Pinterest

ചെങ്കണ്ണ് പോലെയുള്ള അസുഖങ്ങൾ ഈ ചൂട് കാലത്ത് പിടിപെടാം. ഇത് ഒഴിവാക്കാൻ പ്രത്യേകം മുൻകരുതലുകൾ എടുക്കണം. കൃത്യമായ ഇടവേളകളിൽ കണ്ണുകൾ കഴുകുക. അധികമായി കണ്ണുകൾ ചൊറിയുന്നത് ഒഴിവാക്കുക.

പ്രതീകാത്മക ചിത്രം | Pinterest

ചൂട് കാലത്തുള്ള അമിതമായ വിയർപ്പ് പല തരത്തിലുള്ള ചർമ്മ പ്രശ്നങ്ങളുണ്ടാക്കാൻ കാരണമായേക്കാം. കൃത്യമായ അളവിൽ വെള്ളം കുടിക്കുന്നത് ശരീരത്തിന് അകത്തും പുറത്തും കുളിർമ നൽകാൻ സഹായിക്കും.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File