ഓർമ്മശക്തി കൂട്ടണോ ? എങ്കിൽ ഇവ കഴിക്കൂ

സമകാലിക മലയാളം ഡെസ്ക്

ഓര്‍മ്മശക്തി കൂട്ടാനും തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്.

പ്രതീകാത്മക ചിത്രം | Pinterest

ഇതിനായി വിറ്റാമിനുകളും ധാതുക്കളും ആന്‍റിഓക്സിഡന്‍റുകളും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്.

പ്രതീകാത്മക ചിത്രം | Pinterest

തലച്ചോറിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങളെ പരിചയപ്പെടാം.

പ്രതീകാത്മക ചിത്രം | Pinterest

വാള്‍നട്സ്

വിറ്റാമിനുകളും ആരോഗ്യകരമായ കൊഴുപ്പും ആന്‍റി ഓക്സിഡന്‍റുകളും, ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയ വാള്‍നട്സ് കഴിക്കുന്നത് ഓര്‍മ്മശക്തി കൂട്ടാനും തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

Walnuts | Pinterest

ബെറി

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ബെറി പഴങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഓര്‍മ്മശക്തി കൂട്ടാനും തലച്ചോറിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും.

Berry | Pinterest

ഫാറ്റി ഫിഷ്

ഒമേഗ -3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണ്‍ പോലുള്ള ഫാറ്റി ഫിഷ് തലച്ചോറിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്താം.

Salmon | Pinterest

ചീര

വിറ്റാമിന്‍ കെ, ബീറ്റാകരോട്ടിന്‍ തുടങ്ങിയവ അടങ്ങിയ ചീര പോലെയുള്ള ഇലക്കറികള്‍ കഴിക്കുന്നതും ഓര്‍മ്മശക്തി കൂട്ടാനും തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

Spinach | Pinterest

മുട്ട

കോളിന്‍, വിറ്റാമിന്‍ ബി, ഫോളേറ്റ് തുടങ്ങിയവ അടങ്ങിയ മുട്ട കഴിക്കുന്നതും തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

Eggs | Pinterest

അവക്കാഡോ

വിറ്റാമിനുകളായ ഇ, കെ, ഫോളേറ്റ്, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ അവക്കാഡോ കഴിക്കുന്നതും തലച്ചോറിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും.

Avocado | Pinterest

മത്തങ്ങാ വിത്തുകള്‍

സിങ്ക്, മഗ്നീഷ്യം, വിറ്റാമിന്‍ ബി തുടങ്ങിയവ അടങ്ങിയ മത്തങ്ങാ വിത്തുകള്‍ കഴിക്കുന്നത് ഓര്‍മ്മശക്തി കൂട്ടാനും തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

Pumpkin Seeds | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File