സമകാലിക മലയാളം ഡെസ്ക്
സ്കൂൾ തുറക്കാനിരിക്കെ കുട്ടികളുടെ പഠനശ്രദ്ധയും ഓർമ്മശക്തിയും മാതാപിതാക്കളുടെ പ്രധാന ആശങ്കകളിലൊന്നാണ്.
ശരിയായ ഭക്ഷണരീതി കുട്ടികളുടെ തലച്ചോറിന്റെ ആരോഗ്യത്തെയും പഠനക്ഷമതയെയും വലിയ രീതിയിൽ സ്വാധീനിക്കുന്നു.
ഒമേഗ-3, വിറ്റാമിനുകൾ, പ്രോട്ടീൻ, ആന്റി-ഓക്സിഡന്റുകൾ എന്നിവ അടങ്ങിയ ചില ഭക്ഷണങ്ങൾ തലച്ചോറിന്റെ വളർച്ചയ്ക്കും പ്രവർത്തനത്തിനും ഏറെ സഹായിക്കും.
കുട്ടികളുടെ ബ്രെയിൻ പവർ കൂട്ടുന്ന ആ ഭക്ഷണങ്ങൾ എന്തൊക്കെയെന്ന് അറിയാം.
പ്രോട്ടീൻ
കോശങ്ങളെ നന്നാക്കുന്നതിനും പേശികളെ പിന്തുണയ്ക്കുന്നതിനും പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കുട്ടികൾ നിർബന്ധമായും കഴിക്കേണ്ടതുണ്ട്.
അയൺ
കുട്ടികളിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട പോഷകമാണ് അയൺ. ഇത് ഹീമോഗ്ലോബിനെ ഉത്പാദിപ്പിക്കാനും തലച്ചോറിലേക്ക് ഓക്സിജൻ എത്തിക്കാനും സഹായിക്കുന്നു.
കാത്സ്യം, വിറ്റാമിൻ ഡി
എല്ലുകളെയും പല്ലുകളെയും ബലമുള്ളതാക്കുന്നതിന് കാൽസ്യവും വിറ്റാമിൻ ഡിയും ആവശ്യമാണ്. പാൽ, തൈര്, ചീസ് എന്നിവ നൽകാൻ ശ്രദ്ധിക്കണം.
മൈക്രോ ന്യൂട്രിയന്റുകൾ
സിങ്ക്, വിറ്റാമിൻ സി എന്നിവ പ്രതിരോധ ശേഷി കൂട്ടുന്നതിന് വളരെ പ്രധാനമാണ്. ഇത് കുട്ടികളിൽ രോഗങ്ങൾ വരുന്നതിനെ തടയും.
കാർബോഹൈഡ്രേറ്റ്സ്
കുട്ടികളെ എപ്പോഴും സജീവമായി നിലനിർത്തുന്നതിന് പ്രധാനമാണ് കാർബോഹൈഡ്രേറ്റ്സ്. ഗോതമ്പ്, ഓട്സ്, മില്ലറ്റ് എന്നിവ നൽകുന്നത് ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
ആരോഗ്യകരമായ കൊഴുപ്പ്
നട്സ്, സീഡ്‌സ് എന്നിവയിൽ ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇത് കുട്ടികളിൽ ഊർജ്ജം കൂട്ടാനും ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates