ഇവയിൽ മുട്ടയെക്കാൾ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

ശരീരത്തിന് വളരെ പ്രധാനപ്പെട്ട പോഷകമാണ് പ്രോട്ടീൻ. എല്ലുകള്‍, പേശികള്‍, ചര്‍മം, രക്തം എന്നിവയുടെ വളര്‍ച്ചയ്ക്ക് പ്രോട്ടീന്‍ നിർണായകമാണ്.

Gym Workout | Pinterest

പ്രോട്ടീൻ അടങ്ങിയ മികച്ച ഭക്ഷണമായി കരുതുന്നത് മുട്ടയാണ്. എന്നാൽ മുട്ടയെക്കാൾ പ്രോട്ടീൻ അടങ്ങിയ പച്ചക്കറികളുമുണ്ട്.

brown eggs and white eggs | Pinterest

മുരിങ്ങ

നമ്മുടെ സാമ്പാറിലും കറികളിലുമൊക്കെ സ്ഥിരസാന്നിധ്യമായ മുരിങ്ങക്കായ പ്രോട്ടീന്‍ സമ്പന്നമാണ്. 100 ഗ്രാം മുരിങ്ങയിലയില്‍ ഏകദേശം 9 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.

Moringa | Pinterest

കൂൺ

കൂണുകളിൽ ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് വേവിച്ച കൂണിൽ നിന്ന് ഏകദേശം 5-7 ഗ്രാം പ്രോട്ടീൻ ലഭിക്കും.

Mushroom | Pinterest

ചീര

നിരവധി പോഷകങ്ങള്‍ അടങ്ങിയ ചീര പ്രോട്ടീന്‍റെ മികച്ച ഉറവിടമാണ്. ഒരു കപ്പ് വേവിച്ച ചീരയിൽ ഏകദേശം 5.4 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.

spinach | Pinterest

കോളിഫ്ലവര്‍

ധാരാളം പ്രോട്ടീന്‍ അടങ്ങിയ ഒന്നാണ് കോളിഫ്ലവര്‍. പൊട്ടാസ്യം, മാംഗനീസ്, മഗ്‌നീഷ്യം, ഫോസ്ഫറസ്, കാല്‍സ്യം, വിറ്റാമിനുകള്‍ സി, കെ, ഇരുമ്പ് എന്നിവ കൂടാതെ സിനിഗ്രിനും ഇതില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.

Cauliflower cleaning | pexel

പയർ

പ്രോട്ടീനുകളുടെയും നാരുകളുടെയും സമ്പന്നമായ ഉറവിടമാണ് പയര്‍ വര്‍ഗങ്ങള്‍. ഒരു കപ്പ് വേവിച്ച പയറിൽ ഏകദേശം 8 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.

Legumes | Pinterest
samakalika malayalam | file