സമകാലിക മലയാളം ഡെസ്ക്
ഭക്ഷണക്രമത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ബ്രേക്ക്ഫാസ്റ്റ്. അതുകൊണ്ട് തന്നെ ഏറ്റവും പോഷകസമൃദ്ധമായിരിക്കണം. രാവിലെത്തെ ഭക്ഷണം. എന്നാൽ ബ്രേക്ക്ഫാസ്റ്റിനായി നമ്മൾ തെരഞ്ഞെടുക്കുന്ന പല ഭക്ഷണങ്ങളും നമ്മുടെ ആരോഗ്യത്തിന് ദോഷം ചെയ്യുന്നതാണ്.
ജ്യൂസ് അല്ലെങ്കിൽ സ്മൂത്തി
രാവിലെ ബ്രേക്ക് ഫാസ്റ്റിന് ജ്യൂസ് അല്ലെങ്കിൽ സ്മൂത്തി കുടിക്കുന്ന ശീലമുണ്ടോ? എങ്കിൽ അത് നിർത്താൻ സമയമായി. കാരണം ജ്യൂസ് അല്ലെങ്കിൽ സ്മൂത്തികളിൽ നാരുകൾ കുറവായിരിക്കും. ഇത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടാൻ കാരണമാകും. കൂടാതെ ഇത് വിശപ്പ് കൂടാനും കാരണമാകും.
ചായ/കാപ്പി
ചായയോ കാപ്പിയോ ഇല്ലാതെ എങ്ങനെയാണ് ബ്രേക്ക്ഫാസ്റ്റ് പൂർണമാവുക അല്ലേ. എന്നാൽ ബ്രേക്ക്ഫാസ്റ്റിനൊപ്പം ചായ അല്ലെങ്കിൽ കാപ്പി കുടിക്കുന്നത് കാൽസ്യം, സിങ്ക്, അയൺ എന്നിവയുടെ ആഗിരണം കുറയ്ക്കും. ഇത് പോഷകമില്ലായ്മയിലേക്ക് നയിക്കും.
ഫ്ലേവേഡ് യോഗാർട്ട്
ഫ്ലേവേഡ് യോഗാർട്ടിൽ പഞ്ചസാരയുടെ അളവു കൂടുതലായിക്കും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവു കൂട്ടാനും വിശപ്പ് വർധിപ്പിക്കാനും കാരണമാകും. ഇത് അധികമായി കലോറി എടുക്കുന്നതിലേക്ക് നയിക്കുന്നു.
സിറിയലുകൾ
കോൺഫ്ലെക്സ് ഉൾപ്പെടെയുള്ള സിറിയലുകൾ ബ്രേക്ക്ഫാസ്റ്റായി ഉപയോഗിക്കുന്നതും ഒഴിവാക്കുക. ഇതിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയും റിഫൈൻ ചെയ്ത കാർബോഹൈഡ്രേറ്റും ശരീരത്തിന് ദോഷം ചെയ്യും.
ചീസ്
ചീസ്, പനീർ പോലുള്ള ഉൽപ്പന്നങ്ങൾ ബ്രേക്ക്ഫാസ്റ്റ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കുന്നതാണ് നല്ലതാണ്. ഇത് കൊഴുപ്പ് വർധിപ്പിക്കാൻ കാരണമാകും.
വൈറ്റ് ബ്രഡ്
വൈറ്റ് ബ്രഡില്‍ കലോറി കൂടുതലായിരിക്കും. കൂടാതെ ഇത് റിഫൈൻ ചെയ്ത കാർബോഹൈഡ്രേറ്റ് ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്. ഇത് ആരോഗ്യത്തിന് ദോഷമാണ്.
മധുര പലഹാരങ്ങൾ
ബ്രേക്ക്ഫാസ്റ്റിന് കേക്ക്, പേസ്ട്രി തുടങ്ങിയ പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണം ഒഴിവാക്കാണം. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവു പെട്ടെന്ന് കൂടാൻ കാരണമാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates