സമകാലിക മലയാളം ഡെസ്ക്
ചുവന്ന രക്താണുക്കളിൽ ഓക്സിജൻ എത്തിക്കുന്ന പ്രധാന പ്രോട്ടീനാണ് ഹീമോഗ്ലോബിൻ. ഹീമോഗ്ലോബിൻ കുറയുന്നത് വിളർച്ചയിലേക്ക് നയിക്കും.
ക്ഷീണം, ശ്വാസംമുട്ടൽ, വിളറിയ ചർമ്മം എന്നിവയെല്ലാം ഹീമോഗ്ലോബിൻ്റെ അഭാവത്തിൻ്റെ ലക്ഷണങ്ങളാണ്. ശരിയായ ഭക്ഷണക്രമത്തിലൂടെ ഹീമോഗ്ലോബിൻ നില ഉയർത്താൻ സാധിക്കും.
ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ
ഇരുമ്പ് അടങ്ങിയ മാതളനാരങ്ങ, ഈന്തപ്പഴം, ബീറ്റ്റൂട്ട്, പയർവർഗ്ഗങ്ങൾ, മത്തങ്ങ വിത്തുകൾ, മുരിങ്ങയില, ഉണക്കമുന്തിരി, മത്സ്യം, ചിക്കൻ, റെഡ് മീറ്റ്, ഡാർക്ക് ചോക്ലേറ്റ്, മുട്ട, പച്ച ഇലക്കറികൾ എന്നിവ ഉൾപ്പെടുന്നത് രക്തമുണ്ടാകാൻ സഹായിക്കും.
വിറ്റാമിൻ ബി12
ഹീമോഗ്ലോബിൻ ഉൽപ്പാദനത്തിന്മി വിറ്റാമിൻ B12 വളരെ പ്രധാനമാണ്. പാലും തൈരും പോലെയുള്ള പാലുൽപ്പന്നങ്ങൾ, മുട്ട എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വഴി ബി12 ലഭ്യത ഉറപ്പാക്കാം.
ഫോളേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ
ചുവന്ന രക്താണുക്കളുടെ നിർമ്മാണത്തിന് ഫോളേറ്റ് പ്രധാനമാണ്. ചീര, കാലെ തുടങ്ങിയ ഇലക്കറികളിലും ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങളിലും ഫോളേറ്റ് ധാരാളമായി അടങ്ങിയിട്ടുണ്ട്.
വിറ്റാമിൻ സി
എത്രയധികം ഇരുമ്പ് അടങ്ങിയ ഭക്ഷണം കഴിച്ചാലും അത് ശരീരം ആഗിരണം ചെയ്യണമെങ്കിൽ വിറ്റാമിൻ സി ആവശ്യമാണ്. നാരങ്ങ, നെല്ലിക്ക, ഓറഞ്ച്, സ്ട്രോബെറി, പേരയ്ക്ക, ബ്രോക്കോളി, കാപ്സിക്കം എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഇരുമ്പിന്റെ ആഗിരണം വർധിപ്പിക്കും.
ഇരുമ്പ് ആഗിരണത്തെ തടസപ്പെടുത്തുന്നവ
ചില ഭക്ഷണങ്ങൾ ഇരുമ്പ് ശരീരത്തിലേക്ക് വലിച്ചെടുക്കുന്നത് തടയാൻ സാധ്യതയുണ്ട്. ഭക്ഷണത്തിന് തൊട്ടുമുമ്പോ ശേഷമോ ചായയോ കാപ്പിയോ കുടിക്കുന്നത് ഒഴിവാക്കുക. ഇതിലെ ടാനിൻ ഇരുമ്പിന്റെ ആഗിരണത്തെ തടയും.
കാൽസ്യം അടങ്ങിയ ഭക്ഷണങ്ങളും (പാലുൽപ്പന്നങ്ങൾ) അയൺ അധികമുള്ള ഭക്ഷണങ്ങളും ഒരേ സമയം കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates