ആവശ്യത്തിന് പ്രോട്ടീൻ; മുട്ടയ്ക്ക് പകരം ഇവയിലും

സമകാലിക മലയാളം ഡെസ്ക്

പ്രോട്ടീൻ കൊണ്ട് സമ്പുഷ്ടമായ ഒന്നാണ് മുട്ട .എന്നാൽ മുട്ട കഴിയ്ക്കാൻ ഇഷ്ടമില്ലാത്തവർ നമ്മുടെ ഇടയിൽ ധാരാളമുണ്ട്.

പ്രതീകാത്മക ചിത്രം | Pexels

ഇവർക്ക് പ്രോട്ടീൻ റിച്ചായ മറ്റ് ഭക്ഷണങ്ങൾ കണ്ടെത്തുക ബുദ്ധിമുട്ടായ കാര്യമാണ്.

പ്രതീകാത്മക ചിത്രം | Pexels

എന്നാൽ അവർക്കായി ഇതാ പ്രോട്ടീ‌ൻ സമ്പുഷ്ടമായ ചില ഭക്ഷണങ്ങൾ

പ്രതീകാത്മക ചിത്രം | Pexels

പനീർ

പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങളിൽ ഒന്നായ പനീറിൽ 100 ​​ഗ്രാമിന് ഏകദേശം 13 ഗ്രാം പ്രോട്ടീൻ ഉൾകൊള്ളുന്നു. ഒരു മുട്ട നൽകുന്നതിനേക്കാൾ ഇരട്ടിയിലധികം പ്രോട്ടീൻ ഇതിലുണ്ട്. ഇത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും പേശികളെയും അസ്ഥികളെയും ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നു.

Paneer | Pinterest

മത്തങ്ങ വിത്തുകൾ

മത്തങ്ങ വിത്തുകളിൽ വെറും 28 ഗ്രാമിൽ 9 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. മഗ്നീഷ്യം, സിങ്ക്, ഫോസ്ഫറസ് എന്നിവയാൽ സമ്പുഷ്ടമായ ഈ വിത്തുകൾ ഹൃദയാരോഗ്യത്തെ പ്രോത്സാഹിപ്പിക്കുകയും പ്രതിരോധശേഷി മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

pumpkin seeds | Pexels

കടല

അര കപ്പ് കടലയിൽ ഇരുമ്പ്, ഫോസ്ഫറസ്, ഫോളേറ്റ് എന്നിവയ്‌ക്കൊപ്പം ഏകദേശം 8 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ക്ഷീണം കുറയ്ക്കാൻ സഹായിക്കുന്ന ഒരു ഊർജ്ജ ബൂസ്റ്ററായി പോഷകാഹാര വിദഗ്ധർ ശുപാർശ ചെയ്യുന്നു.

Chickpeas | Pexels

നിലക്കടല

100 ഗ്രാം നിലക്കടലയിൽ ഏകദേശം 25 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. കൂടാതെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന വിറ്റാമിൻ ഇയും ഇതിൽ ഉൾപ്പെടുന്നു.

peanut | Pexels

സോയാബീന്‍

100 ഗ്രാം സോയാബീനില്‍ 36 ഗ്രാം  പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. അതിനാല്‍ മുട്ടയെക്കാള്‍ പ്രോട്ടീന്‍ സോയാബീന്‍ കഴിക്കുന്നതു മൂലം ലഭിക്കും.

Soybeans | Pexels

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File