സമകാലിക മലയാളം ഡെസ്ക്
ചർമ്മ സംരക്ഷണത്തിനായി മരുന്നുകളുടെയും ,ക്രീമുകളുടേയും ,ബ്യുട്ടി പാർലറിന്റെയും പിന്നാലെ പോകുന്ന നിരവധി ആളുകൾ ഉണ്ട്.
എന്നാൽ പലപ്പോഴും നമ്മുടെ പ്രശ്നങ്ങൾക്ക് പൂർണ്ണ പരിഹാരം ലഭിക്കാറില്ല. കറുത്ത പാടുകൾ, ചുളിവ്, മുഖക്കുരു തുടങ്ങിയ ചർമ്മ സംബന്ധമായ പ്രശ്നങ്ങൾ നേരിടാറുമുണ്ട്.
ചർമ്മത്തിന് പുറമെ നൽകുന്നത് മാത്രമല്ല ചർമ്മ സംരക്ഷണം. നമ്മൾ കഴിക്കുന്ന ഭക്ഷണവും ഇതിൽ വലിയൊരു പങ്ക് വഹിക്കുനുണ്ട്.
ചില ഭക്ഷണങ്ങൾ ഒഴിവാക്കിയാൽ ചർമ്മത്തിലുണ്ടാകുന്ന മിക്ക പ്രശ്നങ്ങൾക്കും പരിഹാരമാകും.
വൈറ്റ് ബ്രഡ്
വൈറ്റ് ബ്രെഡിൽ ഗ്ലൈസെമിക് ഇൻഡക്സിന്റെ അളവ് വളരെ കൂടുതലാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുകയും ,ഇൻസുലിൻ ഉൽപ്പാദനം വർധിപ്പിക്കുകയും ചെയ്യും. കൂടാതെ ചർമ്മം ഓയിലിയായി അനുഭവപ്പെടുകയും മുഖക്കുരു , ചുളിവ് എന്നിവയ്ക്ക് കാരണമാകുകയും ചെയ്യും.
സ്‌പൈസി സ്നാക്കുകൾ
നല്ല സ്‌പൈസി സ്നാക്കുകളിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പ് മുഖത്ത് തടിപ്പ് ഉണ്ടാക്കുകയും പിന്നീടിത് ചൊറിച്ചിലിനും മുറിവുകൾ ഉണ്ടാകുന്നതിനും കാരണമാവുകയും ചെയ്യും.
മിൽക്ക് ചോക്ലേറ്റ്
മിൽക്ക് ചോക്ലേറ്റിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയും ഡയറി ഉത്പന്നങ്ങളും ചർമ്മത്തിന് അത്ര ഗുണകരമല്ല. ഇത് രക്തത്തിൽ കൊഴുപ്പിന്റെ അളവ് വർധിപ്പിക്കും. അതിനാൽ മിൽക്ക് ചോക്ലേറ്റിന് പകരം ഡാർക്ക് ചോക്ലേറ്റ് ഉപയോഗിക്കാവുന്നതാണ്.
സ്കിം മിൽക്ക്
സ്കിം മിൽക്ക് കുടിക്കുന്നത് മുഖക്കുരുവിന് കാരണമാകുന്നതായി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഈ പാലിൽ അടങ്ങിയിരിക്കുന്ന ഹോർമോണുകൾ ഇൻസുലിന്റെ അളവ് കൂട്ടുകയും, മുഖക്കുരുവിന് കാരണമാവുന്ന IGF-1 ഹോർമോണിന്റെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates