സമകാലിക മലയാളം ഡെസ്ക്
നവജാതശിശുവിന്റെ വളർച്ചയ്ക്കും കുഞ്ഞിന്റെ രോഗപ്രതിരോധശക്തിക്കും വികാസത്തിനും മുലപ്പാൽ കൂടിയേ തീരൂ.
എന്നാൽ ചില ആരോഗ്യഘടകങ്ങളാലും സമ്മർദം മൂലവും ചില അമ്മമാരിൽ മുലപ്പാൽ കുറവായിരിക്കും.
മുലപ്പാൽ വർധിപ്പിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ കഴിക്കുന്നത് മുലപ്പാൽ കൂടാൻ സഹായിക്കും. അവ ഏതെന്ന് നോക്കാം.
വെളുത്തുള്ളി
വെളുത്തുള്ളിയിലെ അല്ലിസീൻ മുലപ്പാലിന്റെ ഉൽപാദനം കൂട്ടുകയും ദഹനത്തിന് സഹായിക്കുകയും ചെയ്യുന്നു. മുലപ്പാൽ വർധിക്കാൻ പത്ത് അല്ലി വെളുത്തുള്ളി പാലിൽ ചേർത്ത് തിളപ്പിച്ച് കുടിക്കാം.
ഉലുവ
ഉലുവയിലെ ഒമേഗ 3 ഫാറ്റി ആസിഡ് നവജാതശിശുക്കളുടെ തലച്ചോറിന്റെ വളർച്ചയ്ക്ക് സഹായിക്കും. മുലപ്പാല്‍ വർധിക്കാൻ ഉലുവ തലേന്നു രാത്രി വെള്ളത്തിൽ കുതിർത്തുവച്ച ശേഷം പിറ്റേന്ന് രാവിലെ ആ വെള്ളം കുടിക്കാം.
ജീരകം
ദഹനം മെച്ചപ്പെടുത്താനും മുലപ്പാൽ വർധിക്കാനും അസിഡിറ്റിയും മലബന്ധവും അകറ്റാനും ജീരകം സഹായിക്കും. ഒരു ടീസ്പൂൺ ജീരകം ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു രാത്രി കുതിർത്തു വയ്ക്കുക. പിറ്റേന്ന് രാവിലെ ഈ വെള്ളം കുടിക്കുക.
ഇലക്കറികൾ
ചീര, കേല്‍, ഉലുവയില, ഉലുവ മുളപ്പിച്ചത് തുടങ്ങിയ ഇലക്കറികളിൽ വൈറ്റമിനുകൾ, കാൽസ്യം, അയൺ ഇവ ധാരാളമുണ്ട്. ഇത് മുലപ്പാൽ വർധിക്കാൻ സഹായിക്കും. ദിവസവും ഒരു നേരമെങ്കിലും ഭക്ഷണത്തിൽ ഇലക്കറികള്‍ ഉൾപ്പെടുത്താൻ ശ്രമിക്കണം.
ഓട്സ്
ഫൈബറും അയേണും ധാരാളം അടങ്ങിയ ഓട്സ് കഴിക്കുന്നത് മുലപ്പാലിന്റെ ഉൽപ്പാദനം കൂട്ടാൻ സഹായിക്കും.
ബദാം
പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്സിഡന്‍റുകള്‍ തുടങ്ങിയവയാല്‍ സമ്പുഷ്ടമാണ് ബദാം. കൂടാതെ കാത്സ്യത്തിന്‍റെ അത്ഭുതകരമായ നോൺ-ഡയറി സ്രോതസ്സായി കൂടി പറയപ്പെടുന്ന ബദാം മുലയൂട്ടുന്ന അമ്മമാർക്ക് വളരെ നല്ലതാണ്.
പെരുംജീരകം
പെരുംജീരകത്തിന്റെ പതിവായ ഉപയോഗം ദഹനം സുഗമമാക്കുകയും പ്രസവശേഷം ഉണ്ടാകാവുന്ന മലബന്ധം അകറ്റാനും സഹായിക്കും. കാത്സ്യം, അയേണ്‍ തുടങ്ങിയവ അടങ്ങിയ പെരുംജീരകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് മുലപ്പാൽ വർദ്ധിപ്പിക്കുന്നതിന് സഹായിക്കും.
പയര്‍വര്‍ഗങ്ങള്‍
ബീന്‍സ്, പയര്‍വര്‍ഗങ്ങള്‍ എന്നിവ പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, ഫൈറ്റോ ഈസ്ട്രജന്‍ എന്നിവയാല്‍ സമ്പുഷ്ടമാണ്. പ്രത്യേകിച്ച് ലാക്ടോജെനിക് പയര്‍വര്‍ഗമാണ് കടല. അതിനാല്‍ ഇവയും മുലയൂട്ടുന്ന അമ്മമാർ കഴിക്കുന്നത് നല്ലതാണ്.
അയമോദകം
അയമോദകവും മുലപ്പാൽ വർധിക്കാൻ സഹായിക്കും. പാലുൽപാദനം വർധിപ്പിക്കുന്ന ഗാലക്റ്റഗോഗ്സ് എന്ന രാസവസ്തു അയമോദകത്തിലുണ്ട്.
സീഡ്സ്
വിത്തുകളില്‍ പ്രോട്ടീനും ഇരുമ്പ്, സിങ്ക്, കാത്സ്യം തുടങ്ങിയ അവശ്യ ധാതുക്കളും ആരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്. അതിനാല്‍ സൂര്യകാന്തി വിത്തുകള്‍, മത്തങ്ങ വിത്തുകള്‍, എള്ള് തുടങ്ങിയവ കഴിക്കുന്നത് മുലയൂട്ടുന്ന അമ്മമാർക്ക് നല്ലതാണ്.
പാലും പാലുല്‍പ്പന്നങ്ങളും
പ്രോട്ടീനും കാത്സ്യവും അടങ്ങിയ പാലും പാലുല്‍പ്പന്നങ്ങളും മുലയൂട്ടുന്ന അമ്മമാര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും മുലപ്പാൽ വർധിക്കാൻ സഹായിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates