വയർ ചാടുന്നത് തടയാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

സമകാലിക മലയാളം ഡെസ്ക്

അടിവയറ്റിലെ കൊഴുപ്പ് പലരുടെയും പ്രധാന പ്രശ്നമാണ്.

Abdominal fat

വ്യായാമത്തിനൊപ്പം ശരിയായ ഭക്ഷണക്രമവും അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നു.

Abdominal fat

അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ ഡയറ്റിൽ ഉൾപ്പെടുത്താവുന്ന ചില സൂപ്പർ ഫുഡുകൾ ഏതൊക്കെയാണെന്ന് നോക്കാം.

Abdominal fat

സോയ

സോയ മില്‍ക്ക് ഉപയോഗിച്ചു ഉണ്ടാക്കുന്ന ടൊഫു മികച്ച സൂപ്പര്‍ ഫുഡ് ആണ്. ഇവ സാലഡിലും സാന്‍വിച്ചില്‍ ചേര്‍ത്ത് കഴിക്കുന്നത് വിശപ്പിനെ പ്രതിരോധിക്കാന്‍ സഹായിക്കും.

Soy tofu

പയര്‍

പ്രോട്ടീന്‍, അമിനോ ആസിഡുകളുടെ മികച്ച ഉറവിടമാണ് പയര്‍. ഇവയില്‍ അടങ്ങിയ നാരുകളും പ്രോട്ടീനും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു.

Beans

ചിയ വിത്തുകള്‍

ചിയ വിത്തകളില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും.

Chia seed | Pinterest

പച്ച പട്ടാണി

പച്ച പട്ടാണിയില്‍ പ്രോട്ടീന്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. പ്രോട്ടീന്‍ കൂടാതെ വിറ്റാമിനുകള്‍, ആന്റി-ഓക്‌സിഡന്റുകള്‍, ധാതുകള്‍, മഗ്നീഷ്യം എന്നിവ പച്ച പട്ടാണിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ വയറ്റിലെ കൊഴുപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കും.

Green peas

നട്സ്

പ്രോട്ടീൻ ധാരാളമായി അടങ്ങിയ ബദാം, കടല പോലുള്ള നട്സ് കഴിക്കുന്നത് വയറ്റിലെ കൊഴുപ്പ് ഒഴിവാക്കാൻ സഹായിക്കും.

Nuts | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam