മഴക്കാലത്ത് പ്രതിരോധശേഷി സ്‌ട്രോങ് ആക്കാം

സമകാലിക മലയാളം ഡെസ്ക്

സംസ്ഥാനത്ത് ഇക്കുറി നേരത്തെയാണ് മഴ. മഴക്കാലമെന്നാൽ പകർച്ചവ്യാധികളുടെ കാലം കൂടിയാണ്. പ്രതിരോധ ശേഷിയെ മെച്ചപ്പെടുത്തി, പകർച്ചവ്യാധികളെ തടയാൻ ഡയറ്റിലും വേണം ശ്രദ്ധ.

Man having fever and cough | Meta AI Image

വിറ്റാമിൻ സി

ഓറഞ്ച്, നാരങ്ങ, കിവി, പേരയ്ക്ക പോലുള്ള വിറ്റാമിൻ സി അടങ്ങിയ പഴങ്ങൾ പ്രതിരോധശേഷി മെച്ചപ്പെടുത്താൻ ഏറെ സഹായകരമാണ്. മഴക്കാലത്ത് ഡയറ്റിൽ ഇവയെ ചേർക്കാം.

Kiwi | Pinterest

ഇഞ്ചിയും വെളുത്തുള്ളിയും

ഇഞ്ചിയും വെളുത്തുള്ളിയും ശരീരത്തിലെ ഇൻഫ്ലമേഷൻ കുറയ്ക്കാനും പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.

Garlic | Pinterest

മഞ്ഞൾ

മഞ്ഞളിലെ കുർക്കുമിൻ ശരീരത്തെ അണുബാധയിൽ നിന്ന് സംരക്ഷിക്കും.

Turmeric powder | Pinterest

സൂപ്പുകൾ

വെജിറ്റബിൾ സൂപ്പ്, ചിക്കൻ സൂപ്പ് എന്നിവ ശരീരം ചൂടായി നിലനിർത്തും. ഇത് പ്രതിരോധ ശേഷി മെച്ചപ്പെടുക്കാൻ സഹായിക്കും.

Man drinking Soup in fever | Meta AI Image

പ്രോബയോട്ടിക് ഭക്ഷണങ്ങൾ

തൈര്, മോര് പോലുള്ളവ പ്രോബയോട്ടിക് ഭക്ഷണങ്ങൾ ശരീരത്തിലെ പ്രതിരോധശേഷി മെച്ചപ്പെടുത്താൻ നമ്മെ ഏറെ സഹായിക്കും.

Curd | Meta AI Image

നട്ട്‌സും വിത്തുകളും

ബദാം, വാൻനട്ട്, മത്തങ്ങ വിത്തുകൾ എന്നിയിൽ അടങ്ങിയിരിക്കുന്ന സിങ്ക്, വിറ്റാമിൻ ഇ എന്നിവ പ്രതിരോധ ശേഷി വർധിപ്പിക്കാൻ പ്രധാനമാണ്.

Nuts and seeds | Pinterest

ഇലക്കറികൾ

ചീര, മുരിങ്ങയില, ബ്രോക്കോളി എന്നിവ ആന്റിഓക്സിഡന്റുകൾ കൊണ്ട് സമ്പന്നമാണ്. ഇത് രോ​ഗങ്ങളെ ചെറുക്കാൻ സഹായിക്കും.

Broccoli | Pinterest

ഹെർബൽ ടീ

തുളസി ചായ, ഇഞ്ചി ചായ പോലുള്ള ഹെർബൽ ചായ ശരീരം ചൂടായി നിർത്താനും പ്രതിരോധ ശേഷി മെച്ചപ്പെടുത്താനും സഹായിക്കും.

Ginger Tea | Pinterest

ഹൈഡ്രേഷൻ

മഴക്കാലമാണെന്ന് കരുതി വെള്ളം കുടി മുടക്കരുത്. ദിവസവും എട്ട് ​ഗ്ലാസ് വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം.

Drinking Water | pexels
samakalika malayalam | File