കാൻസറിനെ ചെറുക്കുന്ന ഭക്ഷണങ്ങൾ

സമകാലിക മലയാളം ഡെസ്ക്

കാന്‍സര്‍ ചെറുക്കുന്നതില്‍ ഭക്ഷണത്തിനുള്ള പങ്ക് വളരെ വലിതാണ്. ചില ഭക്ഷണങ്ങള്‍ ആരോഗ്യത്തിന് ദോഷമാണെന്ന് പറയുന്നതു പോലെ ചിലത് കാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ സഹായിക്കും.

ഗ്രീന്‍ ടീ

ഗ്രീൻ ടീയിൽ എപ്പിഗല്ലോകാടെച്ചിൻ ഗാലേറ്റ് (EGCG) കാറ്റെച്ചിനുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കാൻസറിനെ ചെറുക്കാൻ സഹായിക്കും. പതിവായി ഗ്രീൻ ടീ കുടിക്കുന്നവർക്ക് സ്തനാർബുദം, വൻകുടൽ കാൻസർ എന്നിവയ്ക്കുള്ള സാധ്യത 20-30 ശതമാനം കുറവാണെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

Pexels

കാപ്പി

കാപ്പിയിൽ പോളിഫെനോളുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിരിക്കുന്നു. ദിവസവും ഓരോ കപ്പ് കാപ്പി കുടിക്കുന്നത് കരൾ കാൻസർ സാധ്യത 15 ശതമാനം കുറയ്ക്കും. കൂടാതെ ഇത് എൻഡോമെട്രിയൽ കാൻസറിൽ നിന്നും സംരക്ഷിക്കും.

Pexels

വെള്ളം

ശരീരത്തിന് ആവശ്യമുള്ള ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വെള്ളം. ഇത് നിർജ്ജലീകരണം കുറയ്ക്കുക മാത്രമല്ല, മൂത്രാശയ കാൻസർ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.

Pexels

മാതളനാരങ്ങ ജ്യൂസ്

കാൻസർ കോശങ്ങളുടെ വളർച്ച കുറയ്ക്കുന്ന എലാജിക് ആസിഡും പോളിഫെനോളുകളും മാതളനാരങ്ങയിൽ അടങ്ങിയിട്ടുണ്ട്. പ്രോസ്റ്റേറ്റ് കാൻസർ രോഗികളിൽ, മാതളനാരങ്ങ ജ്യൂസ് പിഎസ്എ പെരുകുന്ന സമയം മന്ദ​ഗതിയിലാക്കും.

file

പാലിൽ മഞ്ഞൾ ചേർത്ത്

പ്രതിരോധശേഷി വർധിപ്പിക്കാൻ പാലിൽ മഞ്ഞൾ ചേർത്ത് കുടിക്കാറുണ്ട്, എന്നാൽ മഞ്ഞളിൽ അടങ്ങിയ കുർക്കുമിൻ ഡിഎൻഎ കേടുപാടുകളും വീക്കവും കുറയ്ക്കാൻ സഹായിക്കുന്നു. ഇവ കാൻസറിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്.

pexels

ബെറി സ്മൂത്തികൾ

ബെറികളിൽ ആന്തോസയാനിനുകളും നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ബെറിപ്പഴങ്ങൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് അന്നനാളം, വൻകുടലിലെ കാൻസർ സാധ്യത കുറയ്ക്കും.

pexels

നാരങ്ങാനീര്

നാരങ്ങാനീരിൽ വിറ്റാമിൻ സിയും ഫ്ലേവനോയ്ഡുകളും അടങ്ങിയിട്ടുണ്ട്. സിട്രസ് പഴങ്ങൾ കഴിക്കുന്നത് ആമാശയത്തിലെയും അന്നനാളത്തിലെയും കാൻസറിനുള്ള സാധ്യത 10 മുതൽ 15 ശതമാനം വരെ കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു.

samakalika malayalam