അഞ്ജു സി വിനോദ്
യുവാക്കൾക്കിടയിൽ വൻകുടൽ കാൻസർ അഥവാ കോളൻ കാൻസർ ക്രമാതീതമായി വർധിച്ചുവരികയാണ്. കോളൻ കാൻസറിനെ ചെറുക്കാൻ ഡയറ്റിൽ ചേർക്കേണ്ട ചില ഭക്ഷണങ്ങൾ.
തൈര്, കെഫീർ തുടങ്ങിയ പ്രോബയോട്ടിക്കുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് കുടൽ മൈക്രോബയോമിനെ ആരോഗ്യകരമാക്കാനും വൻകുടൽ കാൻസറിനെതിരെ പോരാടാനും സഹായിക്കും.
യോഗര്‍ട്ട്
യോഗര്‍ട്ട് ദിവസവും കഴിക്കുന്നത് ഏഴ് ശതമാനം വരെ കോളന്‍ കാന്‍സര്‍ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.
സിട്രസ് പഴങ്ങള്‍
സിട്രസ് പഴങ്ങള്‍ ധാരാളം കഴിക്കുന്നത് 18 ശതമാനം വരെ കോളോറെക്ടല്‍ കാന്‍സര്‍ അപകടസാധ്യത കുറയ്ക്കുമെന്ന് മെറ്റാ അനാലിസിസ് പഠനങ്ങള്‍ പറയുന്നു.
ആപ്പിള്‍
ദിവസവും ഒന്നില്‍ കൂടുതല്‍ ആപ്പിള്‍ കഴിക്കുന്നത് 47 ശതമാനം വരെ കോളന്‍ കാന്‍സര്‍ അപകടസാധ്യത കുറയ്ക്കാന്‍ സഹായിക്കും.
കിവി
കിവി പഴത്തിന് ആന്റി-കാന്‍സര്‍ ഗുണങ്ങളുണ്ട്. ഇത് മലവിസർജ്ജനം വർദ്ധിധിപ്പിച്ച് കുടലിലെ ലാക്റ്റിക് ആസിഡ് ബാക്ടീരിയ വർധിപ്പിക്കുന്നതിലൂടെ വൻകുടൽ കാൻസറിനുള്ള സാധ്യത കുറയ്ക്കുന്നു.
തണ്ണിമത്തന്‍
2023ലെ മെറ്റാ അനാലിസിസ് തണ്ണിമത്തന്‍ ധാരാളം കഴിക്കുന്നത് കോളന്‍ കാന്‍സര്‍ 26 ശതമാനം കുറയ്ക്കുമെന്ന് പഠനത്തില്‍ പറയുന്നു.
തക്കാളി
തക്കാളിയിലെ പ്രധാന ആന്റിഓക്‌സിഡന്റായ ഡയറ്ററി ലൈക്കോപീനിനെക്കുറിച്ചുള്ള ഒരു മെറ്റാ അനാലിസിസ്, ഇവ ദഹനനാളത്തിലെ കാൻസർ സാധ്യത കുറയ്ക്കുമെന്ന് കണ്ടെത്തിയിരുന്നു.
അവോക്കാഡോ
പുരുഷന്മാരിൽ വൻകുടൽ കാൻസറിനുള്ള സാധ്യത 21 ശതമാനം വരെ കുറയ്ക്കുന്നതിന് അവോക്കാഡോ കഴിക്കുന്നത് ഫലപ്രദമാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു.