വീണ്ടും ചൂടാക്കിയാൽ അപകടം! ഒരിക്കൽ മാത്രം ചൂടാക്കേണ്ട ഭക്ഷണങ്ങൾ

സമകാലിക മലയാളം ഡെസ്ക്

ബാക്കി വന്ന ഭക്ഷണസാധനങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ച ശേഷം, മൈക്രോവേവില്‍ വച്ചും ആവിയില്‍ വച്ചുമെല്ലാം പിന്നീട് ചൂടാക്കി കഴിക്കുന്നത് സാധാരണമാണ്.

പ്രതീകാത്മക ചിത്രം | Pinterest

എന്നാല്‍ ചില ഭക്ഷണങ്ങള്‍ ചൂടാക്കി കഴിക്കുമ്പോള്‍ അത് ദോഷകരമായ കെമിക്കലുകള്‍ പുറത്തുവിടുകയും ആരോഗ്യത്തിനു ഹാനികരമാവുകയും ചെയ്യുന്നു.

പ്രതീകാത്മക ചിത്രം | Pinterest

ഇത്തരത്തില്‍ പിന്നീട് ചൂടാക്കി കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണസാധനങ്ങളെക്കുറിച്ച് അറിയാം.

പ്രതീകാത്മക ചിത്രം | Pinterest

ചോറ്

ബാക്കിവന്ന ചോറ് പലപ്പോഴായി ചൂടാക്കി കഴിക്കുന്ന ശീലം നമുക്കുണ്ട്. എന്നാൽ പാകം ചെയ്ത ചോറ് ദീർഘനേരം റൂം ടെമ്പറേച്ചറിൽ സൂക്ഷിക്കാൻ പാടില്ല. ഇത് ചോറിൽ അണുക്കൾ ഉണ്ടാവാൻ കാരണമാകുന്നു. പിന്നീട് ചൂടാക്കിയാലും അണുക്കൾ നശിക്കുകയില്ല.

Boiled rice | Pinterest

ഉരുളക്കിഴങ്ങ്

ഫ്രഷായ ഉരുളക്കിഴങ്ങ് പാകം ചെയ്ത് കഴിക്കുന്നത് സുരക്ഷിതമാണ്. എന്നാൽ പാകം ചെയ്ത ഉരുളക്കിഴങ്ങ് ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ അണുക്കൾ ഉണ്ടാവുകയും ഭക്ഷണം കേടുവരുകയും ചെയ്യുന്നു.

Boiled potatoes | Pinterest

ഇലക്കറികൾ

ഇലക്കറികൾ അവശ്യ പോഷകങ്ങളാൽ സമ്പന്നമാണ്, അവ നൈട്രേറ്റുകളുടെ ഉറവിടവുമാണ്. വീണ്ടും ചൂടാക്കുമ്പോൾ, നൈട്രേറ്റുകൾ ഹാനികരമായ നൈട്രൈറ്റുകളായി മാറും, ഇത് ക്യാൻസർ ഉൾപ്പെടെയുള്ള വിവിധ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ കാരണമാകും..

Leafy greens | Pinterest

ഇറച്ചി

ധാരാളം പ്രോട്ടീൻ ഗുണങ്ങളുള്ള ഭക്ഷണമാണ് മാംസം. ശരിയായ രീതിയിൽ പാകം ചെയ്യാതെ കഴിച്ചാൽ നല്ല ദഹനം ലഭിക്കുകയില്ല. കൂടാതെ ഇതിൽ അണുക്കളും ഉണ്ടാകുന്നു. രണ്ടാമത് ചൂടാക്കുമ്പോൾ ഇവ നശിക്കുകയില്ല.

Cooked meat | Pinterest

മുട്ട

ചൂടാക്കുന്നതിന് അനുസരിച്ച് മുട്ടയുടെ ഘടനയിലും മാറ്റങ്ങൾ വരുന്നു. ഇത് ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ മുട്ട പെട്ടെന്ന് കേടുവരും. പിന്നീട് ചൂടാക്കിയതുകൊണ്ട് അണുക്കൾ നശിക്കുകയില്ല.

Eggs | Pinterest

എണ്ണകളും കൊഴുപ്പുകളും

എണ്ണകളും കൊഴുപ്പുകളും വീണ്ടും ചൂടാക്കുന്നത് ട്രാൻസ് ഫാറ്റുകളും ഫ്രീ റാഡിക്കലുകളും പോലുള്ള ഹാനികരമായ സംയുക്തങ്ങളുണ്ടാവാന്‍ കാരണമാകും. ഈ പദാർത്ഥങ്ങൾ ഹൃദ്രോഗവും മറ്റ് വിട്ടുമാറാത്ത രോഗങ്ങളും ഉണ്ടാക്കും

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File