അഞ്ജു സി വിനോദ്
മഴക്കാലത്ത് പൊതുവെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കുറയുന്നു. അതുകൊണ്ട് തന്നെ മഴക്കാലത്ത് കഴിക്കുന്ന ഭക്ഷണങ്ങളിലും അല്‍പം ശ്രദ്ധവേണം.
എണ്ണക്കടിയോട് 'നോ' പറയാം
മഴക്കാലത്ത് ചായയ്‌ക്കൊപ്പം എണ്ണപലഹാരങ്ങള്‍ കഴിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ ഉണ്ടാകില്ല. എന്നാല്‍ മഴക്കാലത്ത് ഇത് നമ്മുടെ ദഹനത്തെ ബാധിക്കാം. ഇത് ബ്ലോട്ടിങ് പോലുള്ള അവസ്ഥയിലേക്ക് നയിക്കാന്‍ കാരണമാകും.
സാലഡ് വേണ്ട, സൂപ്പ് മതി
മഴക്കാലത്ത് ഇലക്കറികള്‍ കൊണ്ട് സാലഡ് കഴിക്കുന്നത് അത്ര സുരക്ഷിതമായിരിക്കണമെന്നില്ല. കാരണം ഇലക്കറികളില്‍ ഈ സമയം ബാക്ടീരിയകള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. സാലഡിന് പകരം മഴക്കാലത്ത് സൂപ്പ് ആണ് സുരക്ഷിതം.
തൈരു കുടിക്കാം, പാല്‍ ഒഴിവാക്കാം
മഴക്കാലത്ത് ആമാശയത്തിന് തൈര് മികച്ചതാണ് എന്നാല്‍ പാല്‍ കുടിക്കുന്നത് വയറ്റില്‍ ബ്ലോട്ടിങ് ഉണ്ടാക്കാം. മഴക്കാലത്ത് പ്രോബയോട്ടിക്‌സ് ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തണം.
പുറത്തു നിന്നുള്ള ഭക്ഷണം വേണ്ട
മഴക്കാലത്ത് സ്ട്രീറ്റ് ഫുഡ് പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. ഇത് ദഹനക്കേട് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് മാത്രമല്ല, അമിതവണ്ണത്തിനും കാരണമാകാം.
പാവലും പടവലവും
മഴക്കാലത്ത് നിങ്ങളുടെ ആമാശത്തിന് ആരോഗ്യത്തിന് ഏറ്റവും ഉത്തമമാണ് പാവലും പടവലവും പോലെ നാരുകളും ജലാംശവും അടങ്ങിയ പച്ചക്കറികള്‍.
മാതളനാരങ്ങ
മാതളം, ഞാവല്‍ പോലുള്ളവ മഴക്കാലത്ത് കഴിക്കുന്നത് ആമാശയത്തിന് മികച്ചതാണ്. ഇത് കലോറി കുറഞ്ഞതും വയറ്റിലെ ബ്ലോട്ടിങ് പോലുള്ള അവസ്ഥ ഒഴിവാക്കുകയും ചെയ്യുന്നു.
വെള്ളം കുടിക്കാന്‍ മറക്കരുത്
മഴക്കാലത്ത് ദാഹം തോന്നിയില്ലെങ്കിലും വെള്ളം കുടിക്കുന്ന കുറയ്ക്കാന്‍ പാടില്ല. ശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ജലാംശം അനിവാര്യമാണ്. എന്നാല്‍ തിളപ്പിച്ചാറിയ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക.