തൈരിനൊപ്പം കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ

സമകാലിക മലയാളം ഡെസ്ക്

ഒട്ടനവധി ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒന്നാണ് തൈര്.

Curd | Pinterest

ദിവസവും തൈര് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും വയറ്റിലെ അസ്വസ്ഥതകള്‍ കുറയ്ക്കാനും വയറിന്‍റെയും കുടലിന്‍റെയും ആരോഗ്യത്തെ നിലനിര്‍ത്താനും സഹായിക്കും.

Curd | Pinterest

എന്നാൽ ചില ഭക്ഷണങ്ങൾക്കൊപ്പം തൈര് കഴിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.അവ ഏതെന്ന് നോക്കാം

Curd | Pinterest

ഓറഞ്ച്, നാരങ്ങ പോലെയുള്ള പഴങ്ങള്‍ തൈരിനൊപ്പം കഴിക്കുന്നത് ദഹനക്കേടിന് കാരണമാകും. കാരണം സിട്രസ് പഴങ്ങള്‍ അസിഡിക് ആണ്. ഇതിനാല്‍ ഈ കോമ്പിനേഷന്‍ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്.

Citrus fruits | Pinterest

തക്കാളിയും അസിഡിക് ആണ്. അതിനാല്‍ തൈരിനൊപ്പം തക്കാളി കഴിക്കുന്നതും ചിലരുടെ വയറില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കാം.

Tomatto | Pexels

തൈരിനോടൊപ്പം ഉള്ളി കഴിക്കരുത്. തൈര് തണുപ്പാണ്, എന്നാല്‍ ഉള്ളി ശരീരത്തെ ചൂടാക്കും. ചൂടും തണുപ്പും കൂടി ചേരുമ്പോള്‍ ഇത് ചിലരുടെ ചര്‍മ്മത്തില്‍ അലര്‍ജി ഉണ്ടാക്കാം. അതിനാല്‍ ഇത് പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്.

Onion | Pinterest

തൈര് മൃഗങ്ങളുടെ പാലില്‍ നിന്നും എടുക്കുന്നതിനാല്‍ മത്സ്യം, ഇറച്ചി പോലെയുള്ള നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ക്കൊപ്പം ഇവ കഴിക്കാതിരിക്കുന്നതാണ് ഉത്തമം എന്നാണ് വിദഗ്ധര്‍ പറയുന്നത്.

Red meat | Pinterest

എണ്ണമയമുള്ള ഭക്ഷണത്തോടൊപ്പം തൈര് കഴിക്കാതിരിക്കുന്നതാണ് നല്ലത്. ഇവ ദഹനത്തെ മോശമായി ബാധിക്കാം എന്നും വിദഗ്ധര്‍ പറയുന്നു

Chicken fry | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File