സമകാലിക മലയാളം ഡെസ്ക്
കാത്സ്യം, വിറ്റാമിൻ ബി-2, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ നിരവധി അവശ്യ പോഷകങ്ങൾ തൈരില്‍ അടങ്ങിയിട്ടുണ്ട്.
തൈര് ഒരു മികച്ച പ്രോബയോട്ടിക് ഭക്ഷണം ആണ്.
ദിവസവും തൈര് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും വയറ്റിലെ അസ്വസ്ഥതകള്‍ കുറയ്ക്കാനും വയറിന്‍റെയും കുടലിന്‍റെയും ആരോഗ്യത്തെ നിലനിര്‍ത്താനും സഹായിക്കും.
എന്നാൽ തൈരിനൊപ്പം ചില ഭക്ഷണങ്ങള്‍ ഒരുമിച്ച് കഴിക്കരുത്. അത്തരത്തില്‍ തൈരിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
ഓറഞ്ച്, നാരങ്ങ പോലെയുള്ള പഴങ്ങള്‍ തൈരിനൊപ്പം കഴിക്കുന്നത് ദഹനക്കേടിന് കാരണമാകും. കാരണം സിട്രസ് പഴങ്ങള്‍ അസിഡിക് ആണ്. ഇതിനാല്‍ ഈ കോമ്പിനേഷന്‍ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്.
തക്കാളിയും അസിഡിക് ആണ്. അതിനാല്‍ തൈരിനൊപ്പം തക്കാളി കഴിക്കുന്നതും ചിലരുടെ വയറില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കാം.
സുഗന്ധവ്യഞ്ജനങ്ങള്‍ക്കൊപ്പം തൈര് ചേര്‍ക്കുന്നതും ചിലര്‍ക്ക് ദഹനക്കേട് ഉണ്ടാക്കാം.
ഉള്ളി ശരീരത്തെ ചൂടാക്കുന്നു. തൈര് തണുപ്പാണ്. ചൂടും തണുപ്പും കൂടി ചേരുമ്പോള്‍ ഇത് ചിലരുടെ ചര്‍മ്മത്തില്‍ അലര്‍ജി ഉണ്ടാക്കാം. അതിനാല്‍ തൈരിനൊപ്പം ഉള്ളി ചേര്‍ക്കുന്നത് പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്.
മാമ്പഴത്തിനൊപ്പം തൈര് ചേര്‍ത്ത് കഴിക്കുന്നതും ചിലരില്‍ ദഹനക്കേടും മറ്റും ഉണ്ടാക്കാം.
തൈര് മൃഗങ്ങളുടെ പാലില്‍ നിന്നും എടുക്കുന്നതിനാല്‍ മത്സ്യം, ഇറച്ചി പോലെയുള്ള നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ക്കൊപ്പം ഇവ കഴിക്കാതിരിക്കുന്നതാണ് ഉത്തമം.
എണ്ണമയമുള്ള ഭക്ഷണത്തോടൊപ്പം തൈര് കഴിക്കാതിരിക്കുന്നതാണ് നല്ലത്. ഇവ ദഹനത്തെ മോശമായി ബാധിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates