ഈ ഭക്ഷണങ്ങൾ വീണ്ടും ചൂടാക്കി കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

സമകാലിക മലയാളം ഡെസ്ക്

പലപ്പോഴും സമയലാഭത്തിനും ഭക്ഷണം പാഴാക്കാതിരിക്കാനും നമ്മൾ സ്ഥിരമായി ചെയ്യുന്ന പരിപാടിയാണ് ഭക്ഷണങ്ങൾ ഫ്രിഡ്ജിൽ വെച്ച് ആവശ്യമനുസരിച്ച് ചൂടാക്കി കഴിക്കുന്നത്.

പ്രതീകാത്മക ചിത്രം | Pinterest

എന്നാൽ പല ഭക്ഷണങ്ങളും വീണ്ടും ചൂടാക്കുമ്പോൾ അതിലെ പോഷകങ്ങൾ നഷ്ടപ്പെടുമെന്ന് മാത്രമല്ല, ബാക്ടീരിയകളുടെ വളർച്ചയ്ക്കും പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നു.

പ്രതീകാത്മക ചിത്രം | Pinterest

വീണ്ടും ചൂടാക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം.‌

പ്രതീകാത്മക ചിത്രം | Pinterest

ചോറ്

ചോറ് വേവിച്ചത് ഏറെ നേരം പുറത്ത് വയ്ക്കുമ്പോൾ അതിൽ ബാസിലസ് സിറിയസ് ബാക്ടീരിയകൾ വളരാനിടയാകും. വീണ്ടും ചൂടാക്കിയാലും ഈ വിഷാംശങ്ങൾ നശിക്കുന്നില്ല.

Boiled rice | Pinterest

ചോറ് വേവിച്ചശേഷം ഒന്നോ രണ്ടോ മണിക്കൂറിനുള്ളിൽ റഫ്രിജറേറ്ററിൽ വയ്ക്കാം. ഇത് ആവശ്യമുള്ളപ്പോൾ തണുപ്പോടെ കഴിക്കാം. ചൂടാക്കുന്നുണ്ടെങ്കിൽ ഒറ്റത്തവണ മാത്രമായിരിക്കണം. അധികസമയം ഫ്രിജിൽ വച്ച് കഴിക്കാതിരിക്കുന്നതാണ് നല്ലത്.

Boiled rice | Pinterest

ചീര

ചീര വീണ്ടും ചൂടാക്കിയാൽ അതിലെ നൈട്രേറ്റുകൾ ദോഷകരങ്ങളായ നൈട്രേറ്റുകൾ ആയി മാറുകയും ഇത് രക്തത്തിലെ ഓക്സിജന്റെ സഞ്ചാരത്തെ സ്വാധീനിക്കുകയും ചെയ്യും. ഇലക്കറികൾ കഴിയുന്നതും ഫ്രഷ് ആയിത്തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.

Spinach | Pinterest

ചിക്കൻ കറി

കോഴിയിറച്ചി പലതവണ ചൂടാക്കുമ്പോൾ അവയിലെ പ്രോട്ടീൻ നശിക്കുകയും ദഹനസംബന്ധമായ സങ്കീർണതകൾക്ക് കാരണമാകുകയും ചെയ്യും. എല്ലാ സ്ഥലവും ഒരുപോലെ ചൂടായില്ലെങ്കിൽ കറിയിൽ ബാക്ടീരിയകൾ വളരാനും കാരണമാകും. ചിക്കൻ കറി ആവശ്യമെങ്കിൽ ഒറ്റത്തവണ മാത്രം ചൂടാക്കുക

Chicken curry | Pinterest

ഉരുളക്കിഴങ്ങ്

പുഴുങ്ങിയതോ വേവിച്ചതോ ആയ ഉരുളക്കിഴങ്ങ് ശരിയായി സൂക്ഷിച്ചില്ലെങ്കിൽ ക്ലോസ്ട്രിഡിയം ബോട്ടുലിനം പോലുള്ള ബാക്ടീരിയകൾ വളർന്ന് കേടാകാൻ സാധ്യതയുണ്ട്. ചൂടോടുകൂടിത്തന്നെ കഴിക്കുന്നതാണ് ഏറ്റവും നല്ലത്.

Potato | Pinterest

കൂൺ

കൂണിൽ പ്രോട്ടീൻ ധാരാളമുണ്ട്. റസ്റ്ററന്റുകളിലും മറ്റും കൂൺ വീണ്ടും തിളപ്പിക്കുന്നതുകൊണ്ട് അവയിലെ പ്രോട്ടീനിന്റെ ഘടനയിൽ വ്യത്യാസം വരുകയും ഇത് വയറിന് അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യും. കൂൺ വിഭവങ്ങൾ ഉണ്ടാക്കി അപ്പോൾത്തന്നെ ഫ്രഷ് ആയി കഴിക്കുന്നതാണ് നല്ലത്.

Mushroom | Pinterest

മുട്ട പുഴുങ്ങിയതും മുട്ടക്കറിയും

മുട്ട വീണ്ടും ചൂടാക്കുന്നത് വിഷ പദാർഥങ്ങൾ രൂപപ്പെടാൻ കാരണമാകും. നൈട്രജൻ വളരെയധികം അടങ്ങിയതിനാൽ ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകും. പുഴുങ്ങിയ മുട്ടയും മുട്ടക്കറിയും വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് ഒഴിവാക്കണം.

Egg curry | Pinterest

ചായ

വീണ്ടും ചൂടാക്കുമ്പോൾ ചായയുടെ രുചി നഷ്ടപ്പെടും എന്നു മാത്രമല്ല, അവയിലെ ടാനിന്റെ അളവ് കൂടുകയും ചെയ്യും. ഇതിലൂടെ ചായയ്ക്ക് അമ്ലഗുണം കൈവരുകയും അത് ദഹിക്കാൻ പ്രയാസം ഉണ്ടാവുകയും ചെയ്യും. ചായ തിളപ്പിച്ച ഉടൻ കുടിക്കാൻ ശ്രദ്ധിക്കാം.

Tea | Pinterest

പാൽ

പാൽ പലതവണ ചൂടാക്കാം. എന്നാൽ ഇത് പോഷകങ്ങൾ നഷ്ടപ്പെടാനും ബാക്ടീരിയകൾ ഉണ്ടാകാനും കാരണമാകും. ആവശ്യമുള്ള അളവ് പാൽ മാത്രം എടുത്ത് ചൂടാക്കുന്നതാണ് ഏറ്റവും നല്ലത്.

Milk | Pinterest

പരിപ്പ്

പരിപ്പ് പലതവണ ചൂടാക്കുമ്പോൾ പ്രോട്ടീനുകൾ നഷ്ടപ്പെടുകയും അത് അമ്ലഗുണ മുള്ളതായി മാറുകയും ചെയ്യും. അതുകൊണ്ട് പരിപ്പ് ഒരു തവണ മാത്രമേ ചൂടാക്കാൻ പാടുള്ളൂ. അത് ശരിയായി സൂക്ഷിച്ചു വയ്ക്കുകയും വേണം.

Dhal curry | Pinterest

വറുത്ത ഭക്ഷണങ്ങൾ

പൂരി, പക്കോഡകൾ തുടങ്ങിയ ഡീപ്പ് ഫ്രൈ ചെയ്ത ഭക്ഷണങ്ങൾ വീണ്ടും ചൂടാക്കുമ്പോൾ എണ്ണയ്ക്ക് ഓക്സീകരണം സംഭവിക്കുകയും ഉപദ്രവകാരികളായ ഫ്രീ റാഡിക്കലുകൾ ഉണ്ടാകുകയും ചെയ്യും.

Samosa | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file