സമകാലിക മലയാളം ഡെസ്ക്
സ്റ്റീൽ പാത്രങ്ങളിൽ ഭക്ഷണം സൂക്ഷിക്കുന്നത് എപ്പോഴും സുരക്ഷിതമാണെന്നാണ് നമ്മൾ വിശ്വസിക്കുന്നത്.
എന്നാൽ എല്ലാ ഭക്ഷണങ്ങളും സ്റ്റീൽ പാത്രങ്ങളിൽ ദീർഘനേരം സൂക്ഷിക്കുന്നത് നല്ലതല്ല.
അമിതമായ പുളിയുള്ളതോ ഉപ്പുള്ളതോ ആയ ചില ഭക്ഷണങ്ങൾ സ്റ്റീലുമായി പ്രതികരിക്കാൻ സാധ്യതയുണ്ട്.
ഇതുമൂലം ഭക്ഷണത്തിന്റെ രുചിയും ഗുണനിലവാരവും കുറയുകയും ചിലപ്പോൾ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുകയും ചെയ്യാം.
ഏതെല്ലാം ഭക്ഷണങ്ങളാണ് സ്റ്റീൽ പാത്രങ്ങളിൽ സൂക്ഷിക്കാൻ പാടില്ലാത്തത് എന്ന് നോക്കാം.
പഴങ്ങൾ
പഴങ്ങൾ സ്റ്റീൽ പാത്രത്തിൽ സൂക്ഷിക്കരുത്. ഇത് നിങ്ങളുടെ ആരോഗ്യം മോശം അവസ്ഥയിലാക്കുകയും ഫലങ്ങളുടെ സ്വാഭാവിക ഗുണങ്ങൾ നഷ്ടമാക്കുകയും ചെയ്യും. ഇതോടെ ഫലങ്ങൾ വേഗത്തിൽ കേടാവുന്നു.
അച്ചാറുകള്‍
സ്ഥിരമായി അച്ചാറുകള്‍ സ്റ്റീല്‍ പാത്രത്തില്‍ സൂക്ഷിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. കാരണം ഇത് സ്റ്റീലുമായി പ്രതിപ്രവര്‍ത്തിച്ച് പാത്രങ്ങള്‍ തുരുമ്പെടുക്കുകയും പലപ്പോഴും അച്ചാറിന്റെ രുചി നഷ്ടപ്പെടുന്നതിനും കാരണമാകുന്നു. കൂടാതെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്കും എത്തിക്കുന്നു.
പുളിപ്പുള്ളവ
പുളിപ്പുള്ളവ സ്റ്റീൽ പാത്രത്തിൽ സൂക്ഷിക്കരുത്. അവ ഗ്ലാസ് പാത്രത്തിൽ സൂക്ഷിക്കാൻ ശ്രമിക്കുക. സ്റ്റീൽ പാത്രത്തിൽ സൂക്ഷിക്കുമ്പോൾ അതിന്റെ സ്വാഭാവിക അസിഡിറ്റി ഇല്ലാതാകുന്നു.
തക്കാളി
തക്കാളിയിലെ സ്വാഭാവിക ആസിഡുകൾ കാലക്രമേണ സ്റ്റീലുമായി പ്രതിപ്രവർത്തിച്ച് വിഭവത്തിന്റെ രുചിയും പോഷകമൂല്യങ്ങളും ഇല്ലാതാക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates