ഫ്രീസറിൽ സൂക്ഷിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ

സമകാലിക മലയാളം ഡെസ്ക്

ഭക്ഷണങ്ങൾ ഫ്രീസറിൽ സൂക്ഷിച്ചാൽ കേടുവരാതിക്കുമെന്നത് ശരിയാണ്.

Foods that should not be stored in the freezer

എന്നാൽ എല്ലാത്തരം ഭക്ഷണ സാധനങ്ങളും ഫ്രീസറിനുള്ളിൽ സൂക്ഷിക്കാൻ സാധിക്കുകയില്ല.

Foods that should not be stored in the freezer

പാൽ‌ ഉത്പ്പന്നങ്ങൾ

ഫ്രീസറിൽ നമ്മൾ അധികവും സൂക്ഷിക്കുന്നത് പാൽ ഉത്പന്നങ്ങളായിരിക്കും. പാൽ ഫ്രീസറിൽ വെച്ചാൽ അത് പുറത്തെടുക്കുമ്പോൾ കട്ടിയാകാൻ സാധ്യതയുണ്ട്. ഇത് പാൽ കേടാക്കുന്നു.

Dairy products

വറുത്ത ഭക്ഷണങ്ങൾ

വറുത്ത ഭക്ഷണ സാധനങ്ങൾ ഫ്രീസറിൽ സൂക്ഷിച്ചാൽ അതിന്റെ സ്വാദ് നഷ്ടപ്പെടുന്നു. അധിക നേരം സൂക്ഷിക്കാതെ, വറുക്കുന്ന സമയത്ത് തന്നെ ഇത്തരം ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം.

Fried foods | Pinterest

ന്യൂഡിൽസ്

പാകം ചെയ്തതും അല്ലാത്തതുമായ ന്യൂഡിൽസ് ഫ്രീസറിൽ സൂക്ഷിക്കാൻ പാടില്ല. കാരണം ഫ്രീസറിൽ നിന്നും പുറത്തെടുക്കുമ്പോൾ ന്യൂഡിൽസിന്റെ കട്ടി മാറി മൃദുവായി പോകും.

പ്രതീകാത്മക ചിത്രം | Pexels

വെള്ളരി

വെള്ളരി ഫ്രീസറിൽ സൂക്ഷിച്ചതിന് ശേഷം പുറത്തെടുക്കുമ്പോൾ അവയിൽ ഈർപ്പമുണ്ടാകുകയും അത് കാരണം രുചിയിൽ വ്യത്യാസം ഉണ്ടാവുകയും ചെയ്യുന്നു.

Cucumber | Pinterest

പഴവർഗ്ഗങ്ങൾ

ഡ്രൈ ഫ്രൂട്സുകൾ മാത്രം ഫ്രീസറിൽ സൂക്ഷിക്കാം. ഫ്രഷായിട്ടുള്ള പഴവർഗ്ഗങ്ങൾ സൂക്ഷിച്ചാൽ അവ എളുപ്പത്തിൽ കേടാവുകയും രുചി വ്യത്യാസം ഉണ്ടാവുകയും ​ഗുണങ്ങൾ നഷ്ടപ്പെടുകയും ചെയ്യുന്നു.

Fruits

ടൊമാറ്റോ സോസ്

സോസ് ഫ്രീസറിൽ നിന്നും പുറത്തെടുക്കുമ്പോൾ ടൊമാറ്റോ പേസ്റ്റ് ഒരിടത്ത് വെള്ളം മറ്റൊരിടത്തായി വേർതിരിഞ്ഞ് പോകും.

Tomato ketchup | Pinterest

ചോറ്

കേടാകുമെന്ന് കരുതി ചോറ് ഒരിക്കലും ഫ്രീസറിനുള്ളിൽ സൂക്ഷിക്കരുത്. ഇത് ചോറിന്റെ രുചിയിലും രൂപത്തിലും മാറ്റങ്ങൾ ഉണ്ടാക്കുന്നു.

Boiled rice | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file