സ്ത്രീകളിലെ തൈറോയ്ഡ്:കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ

സമകാലിക മലയാളം ഡെസ്ക്

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് തൈറോയ്ഡ് ഹോർമോണിൻ്റെ വ്യതിയാനങ്ങൾ കൂടുതൽ കണ്ടുവരുന്നത്.

Thyroid

അമിത വണ്ണം, ക്രമം തെറ്റിയ ആർത്തവം, കടുത്ത ക്ഷീണം, മുടികൊഴിച്ചിൽ എന്നിവയെല്ലാം തൈറോയ്ഡിൻ്റെ ലക്ഷണങ്ങളാണ്.

Thyroid

തൈറോയ്ഡ് കൃത്യമായി നിലനിർത്താൻ ഭക്ഷണ കാര്യത്തിലാണ് സ്ത്രീകൾ പ്രധാനമായും ശ്രദ്ധിക്കേണ്ടത്.

പ്രതീകാത്മക ചിത്രം

തൈറോയ്ഡുള്ള സ്ത്രീകൾ എന്തൊക്കെ കഴിക്കണം എന്തെല്ലാം ഓഴിവാക്കണം എന്ന് നോക്കാം

Thyroid |

തൈറോയ്ഡ് ഉള്ളവർ കഴിക്കേണ്ടത്

തൈറോയ്ഡ് ഗ്രന്ഥിയുടെ സുഗമമായ പ്രവർത്തനത്തിന് സെലീനിയം, സിങ്ക്, അയഡിൻ തുടങ്ങിയ പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ വളരെയധികം ആവശ്യമാണ്.

Thyroid

മുട്ട

മുട്ടയുടെ മഞ്ഞക്കരുവിൽ തൈറോയ്ഡിന് ആവശ്യമായ അയഡിനും സെലീനിയവും ധാരാളമായി അടങ്ങിയിട്ടുണ്ട്.

Egg

കടൽ മത്സ്യങ്ങൾ

ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയ മത്തി, അയല പോലുള്ള മത്സ്യങ്ങൾ ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കും.

fish | Pinterest

ഇലക്കറികളും പഴങ്ങളും

ആൻ്റിഓക്‌സിഡൻ്റുകൾ ധാരാളമടങ്ങിയ നെല്ലിക്ക, ആപ്പിൾ, കൂടാതെ പയർവർഗ്ഗങ്ങൾ എന്നിവ ഭക്ഷണത്തിൻ്റെ ഭാഗമാക്കുക.

Leafy vegetables

പാൽ ഉൽപ്പന്നങ്ങൾ

തൈറോയ്ഡ് ഉള്ളവരിൽ കാൽസ്യത്തിന്റെ കുറവ് സാധാരണയാണ്. അതിനാൽ പാൽ, തൈര് എന്നിവ കഴിക്കുന്നത് നല്ലതാണ്.

Dairy Products

ഒഴിവാക്കേണ്ടത്

ആരോ​ഗ്യത്തിന് ഏറെ ​ഗുണകരമാണെങ്കിലും ചില ഭക്ഷണങ്ങളിലെ ഘടകങ്ങൾ തൈറോയ്ഡ് ഹോർമോൺ ഉത്പാദനത്തെ തടസ്സപ്പെടുത്താം.

Thyroid

സോയ ഉൽപ്പന്നങ്ങൾ

സോയാബീൻ, സോയ മിൽക്ക് എന്നിവ തൈറോയ്ഡ് ഗുളികകളുടെ ആഗിരണത്തെ തടസ്സപ്പെടുത്തും.

Soy products

ക്രൂസിഫെറെ

കാബേജ്, കോളിഫ്ലവർ, ബ്രൊക്കോളി എന്നിവ പച്ചയ്ക്ക് കഴിക്കുന്നത് പൂർണ്ണമായി ഒഴിവാക്കുക. നന്നായി വേവിച്ചാൽ ഇവയിലെ ഗോയിട്രോജൻ അളവ് കുറയും.

Cruciferae

പഞ്ചസാരയും മൈദയും

മധുരപലഹാരങ്ങൾ, ബേക്കറി സാധനങ്ങൾ, ഫാസ്റ്റ് ഫുഡ് എന്നിവ ശരീരഭാരം കൂട്ടുകയും തൈറോയ്ഡ് അവസ്ഥ വഷളാക്കുകയും ചെയ്യും.

Sugar and flour

കഫീൻ

അമിതമായി ചായയും കാപ്പിയും കുടിക്കുന്നത് തൈറോയ്ഡ് മരുന്നുകളുടെ ഫലം കുറയ്ക്കും.

Coffee | Pinterest

പ്രോസസ്ഡ് ഫുഡ്സ്

പാക്കറ്റിൽ വരുന്ന ചിപ്സ്, സംസ്കരിച്ച ഇറച്ചി എന്നിവയിൽ അമിതമായി ഉപ്പ് അടങ്ങിയിട്ടുള്ളതിനാൽ ഇവ ഒഴിവാക്കണം.

Processed foods

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam