സമകാലിക മലയാളം ഡെസ്ക്
പ്രോട്ടീന്‍, കാൽസ്യം, വിറ്റാൻ ഡി തുടങ്ങി ശരീരത്തിന് ആവശ്യമായ ധാരാളം പോഷകങ്ങൾ പാലിൽ അടങ്ങിയിട്ടുണ്ട്. ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് പാൽ കുടിക്കുന്നത് വളരെ നല്ലതാണ്
എന്നാൽ പാലിനൊപ്പം ചേരാത്ത ചില ഭക്ഷണങ്ങളുണ്ട്. പാലു കുടിക്കുന്നതിനൊപ്പമോ കുടിച്ച ശേഷമോ ഇവ കഴിക്കുന്നത് പാലിന്റെ പോഷകഗുണം നശിപ്പിക്കുക മാത്രമല്ല, ആരോഗ്യത്തിന് വിപരീത ഫലമുണ്ടാക്കുകയും ചെയ്യും.
വാഴപ്പഴം
പാലും പഴവും കോംമ്പോ ആരോഗ്യത്തിന് ഏറെ നല്ലതാണെന്നാണ് കേട്ടിട്ടുള്ളത്. എന്നാൽ ഇവ രണ്ടും ഒരുമിച്ച് കഴിക്കുന്നത് ദഹിക്കാൻ വളരെ നേരം എടുക്കേണ്ടിവരുന്നു. ഇത് ക്ഷീണം, ദഹനക്കേട് എന്നിവയിലേക്ക് നയിക്കും.
മീൻ
പാൽ കുടിച്ചതിന് പിന്നാലെ മീൻ കഴിക്കുന്നത് ഭക്ഷ്യവിഷബാധ, വയറുവേദന തുടങ്ങിയ ദഹനപ്രശ്നങ്ങൾക്ക് കാരണമാകാം. കൂടാതെ ചിലപ്പോൾ ഇത് ത്വക്കിൽ അസ്വസ്ഥതകളും ഉണ്ടാക്കാം.
സിട്രസ് പഴങ്ങൾ
ഓറഞ്ച്, നാരങ്ങ പോലുള്ള സ്ട്രസ് പഴങ്ങൾ കഴിച്ചതിന് പിന്നാലെ പാൽ കുടിക്കുന്നത് ഒഴിവാക്കണം. സ്ട്രസ് പഴങ്ങളുടെ അസിഡിക് സ്വഭാവം പാലുമായി ചേർന്ന് വയറ്റിൽ അസ്വസ്ഥതയുണ്ടാക്കാം. സിട്രസ് പഴങ്ങൾ കഴിച്ച ശേഷം കുറഞ്ഞത് രണ്ട് മണിക്കൂർ കഴിഞ്ഞ് വേണം പാൽ കുടിക്കാൻ.
തണ്ണിമത്തൻ
തണ്ണിമത്തനും പാലും ഒരുമിച്ച് ഉപയോഗിക്കരുത്. ഇവ രണ്ടും ഒരുമിച്ച് കഴിക്കുന്ന വയറ്റിൽ ഗ്യാസ് രൂപപ്പെടാനും അസ്വസ്ഥത ഉണ്ടാക്കാനും കാരണമാകും.
ഉപ്പ് ചേർന്ന സ്നാക്ക്
ചിപ്‌സ് പോലുള്ള ഉപ്പ് ചേർന്ന സ്നാക്കുകൾക്കൊപ്പം പാൽ കുടിക്കുന്നത് ശരീരത്തിൻ്റെ ഇലക്‌ട്രോലൈറ്റ് ബാലൻസ് തടസപ്പെടുത്തും. ഇത് വയറുവേദന അല്ലെങ്കിൽ അസ്വസ്ഥതയിലേക്ക് നയിച്ചേക്കാം.