മഴക്കാലത്ത് ആസ്ത്മയുള്ളവര്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

തണുപ്പുകാലത്ത് ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ആസ്ത്മയുള്ളവരും ശ്രദ്ധിക്കണം.

Foods to avoid for asthmatics during the monsoon season

അലര്‍ജി ഉണ്ടാക്കുന്ന ഘടകങ്ങള്‍ ശ്വസനത്തിലൂടെ ഉള്ളിലേക്ക് എത്തുന്നതാണ് ആസ്ത്മയുടെ പ്രധാന കാരണം.

Foods to avoid for asthmatics during the monsoon season

തണുപ്പുകാലത്ത് ആസ്ത്മയുടെ ലക്ഷണങ്ങള്‍ കൂടാനുള്ള സാധ്യതയുണ്ട്.

Foods to avoid for asthmatics during the monsoon season

മഴക്കാലത്ത് ആസ്ത്മാ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണസാധനങ്ങള്‍ അറിഞ്ഞിരിക്കാം.

Foods to avoid for asthmatics during the monsoon season

ഐസ്‌ക്രീം

ഐസ്‌ക്രീം മഴക്കാലത്ത് കഴിക്കുന്നത് ആസ്ത്മയുടെ ലക്ഷണങ്ങള്‍ മൂര്‍ച്ഛിക്കാന്‍ കാരണമാകും. അതിനാല്‍ തണുത്ത ഭക്ഷണങ്ങള്‍ ഒഴിവാക്കാം.

Ice Cream | Pinterest

തൈര്

തൈര് പൊതുവേ തണുത്ത ഭക്ഷണമായതിനാല്‍ മഴക്കാലത്ത് ഇവ കഴിക്കുന്നത് ഒഴിവാക്കുന്നതാണ് ആസ്ത്മാ രോഗികള്‍ക്ക് നല്ലത്. കാരണം ഇവ ആസ്ത്മയുടെ ലക്ഷണങ്ങളെ കൂട്ടും.

Curd

പഞ്ചസാര

പഞ്ചസാര അധികമായുള്ള ഭക്ഷണങ്ങളും അമിതമായി കഴിക്കുന്നത് ചിലപ്പോള്‍ ആസ്ത്മയുടെ ലക്ഷണങ്ങളെ മോശമാക്കും.

Sugar

ഫാസ്റ്റ് ഫുഡുകൾ

ആഴ്ചയിൽ മൂന്നോ അതിലധികമോ തവണ ഫാസ്റ്റ് ഫുഡ് കഴിക്കുന്നത് ആസ്ത്മയുടെ ലക്ഷണങ്ങൾ കൂടുതൽ വഷളാക്കും. കുട്ടികളിലും കൗമാരക്കാരിലുമാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. ഫാസ്റ്റ് ഫുഡുകൾ ശരീരത്തിൽ വീക്കം വർദ്ധിപ്പിക്കുന്നതാണ് ഇതിന് കാരണം.

Fast food

കൃത്രിമ പ്രിസർവേറ്റീവുകൾ അടങ്ങിയ ഭക്ഷണങ്ങൾ

ഭക്ഷണങ്ങൾക്ക് നിറവും രുചിയും കൂട്ടാൻ ഉപയോഗിക്കുന്ന ചില കൃത്രിമ ഡൈകളും ഫ്ലേവറുകളും ശ്വസന വ്യവസ്ഥയെ അസ്വസ്ഥമാക്കുകയും ആസ്ത്മ വരാനുള്ള സാധ്യത കൂട്ടുകയും ചെയ്യും.

Artificial preservatives

സൾഫൈറ്റുകൾ അടങ്ങിയ ഭക്ഷണങ്ങൾ

ഉണക്കിയ പഴങ്ങൾ, വൈൻ, കുപ്പികളിൽ ലഭിക്കുന്ന നാരങ്ങാനീര് തുടങ്ങിയവയിൽ അടങ്ങിയിരിക്കുന്ന സൾഫൈറ്റുകൾ ചില ആസ്ത്മ രോഗികളിൽ പെട്ടെന്ന് രോഗലക്ഷണങ്ങൾ പ്രകോപിപ്പിക്കാൻ കാരണമാകും.

Wine | Pexels

അമിതമായ ഉപ്പ്

ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കൂടുന്നത് ആസ്ത്മയുടെ ലക്ഷണങ്ങൾ ഗുരുതരമാക്കും. അമിതമായി സോഡിയം ശരീരത്തിലെത്തുന്നത് ശരീരത്തിൽ ദ്രാവകങ്ങൾ അടിഞ്ഞുകൂടാനും, ശ്വാസനാളത്തിന്റെ സെൻസിറ്റിവിറ്റി വർദ്ധിപ്പിക്കാനും ഇടയാക്കും. ഇത് ശ്വാസമെടുപ്പ് ബുദ്ധിമുട്ടിലാക്കും.

Salt

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File