സമകാലിക മലയാളം ഡെസ്ക്
കഴുത്തിന് മുൻഭാഗത്തായി പൂമ്പാറ്റയുടെ ആകൃതിയിൽ കാണുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ്.
തൈറോയ്ഡ് ഹോർമോൺ സംബന്ധമായി ഉണ്ടാകുന്ന തകരാറുകൾ ശാരീരികമായും മാനസികമായും ഒരു വ്യക്തിയെ ബാധിക്കും.
ഭക്ഷണക്രമത്തിലെ ചില ശീലങ്ങൾ തെെറോയ്ഡിനുള്ള സാധ്യത കൂട്ടുന്നുണ്ട്.
തെെറോയ്ഡ് പ്രശ്നമുള്ളവർ ഒഴിവാക്കേണ്ട ആറ് ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം.
വെെറ്റ് ബ്രെഡ്
വെളുത്ത ബ്രെഡ് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ശുദ്ധീകരിച്ച മാവിൽ നാരുകളും പോഷകങ്ങളും അടങ്ങയിയിട്ടില്ല. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുകയും മെറ്റബോളിസ പ്രവർത്തനത്തെ സമ്മർദത്തിലാക്കുകയും ചെയ്യും. കൂടാതെ അതിൽ ദഹനത്തെ ബാധിക്കുന്ന അഡിറ്റീവുകളും അടങ്ങിയിട്ടുണ്ട്.
ഉരുളക്കിഴങ്ങ് ചിപ്സ്
അവയിൽ പലപ്പോഴും അയോഡൈസ്ഡ് ഉപ്പ് അടങ്ങിയിട്ടുണ്ട്. കൂടാതെ തൈറോയ്ഡ് ഹോർമോണുകൾ നിർമിക്കാൻ ആശ്രയിക്കുന്ന ധാതുവായ അയോഡിൻ ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ തടസപ്പെടുത്തും.
നിലക്കടല
പ്രോട്ടീൻ സമ്പുഷ്ടമാണെങ്കിലും നിലക്കടലയിൽ തൈറോയ്ഡ് ഹോർമോൺ സമന്വയത്തെ തടസ്സപ്പെടുത്തുന്ന പ്രകൃതിദത്ത സംയുക്തങ്ങളായ ഗോയിട്രോജൻ അടങ്ങിയിട്ടുണ്ട്. തൈറോയ്ഡ് മരുന്നുകൾ കഴിക്കുന്ന ഒരാൾക്ക് ഇത് ഗ്രന്ഥിയുടെ കാര്യക്ഷമത കൂടുതൽ കുറയ്ക്കും.
കാബേജ്, കോളിഫ്ലവർ, ബ്രോക്കോളി
തെെറോയ്ഡ് രോഗികൾ ഇവ കഴിക്കുന്നത് നല്ലതല്ല. കാരണം അവയിൽ തയോസയനേറ്റുകൾ അടങ്ങിയിട്ടുണ്ട്. കാലക്രമേണ, ഇത് ഹോർമോൺ അസന്തുലിതാവസ്ഥയ്‌ക്കോ വീക്കത്തിനോ കാരണമാകും.
കാപ്പി
കാപ്പി തൈറോയ്ഡ് ഹോർമോൺ ആഗിരണം തടസ്സപ്പെടുത്തും. തൈറോയ്ഡ് മരുന്ന് കഴിച്ച ഉടനെ കാപ്പി കുടിക്കുന്നത് അതിന്റെ ഫലപ്രാപ്തി കുറയ്ക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. കഫീൻ സ്ട്രെസ് ഹോർമോണായ കോർട്ടിസോളിനെയും വർദ്ധിപ്പിക്കുന്നു. ഇത് തൈറോയ്ഡ് ലക്ഷണങ്ങൾ കൂടുതൽ വഷളാക്കും.
ടോഫു
തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർക്ക് ടോഫു അത്ര നല്ലതല്ല. സോയ ഉൽപ്പന്നങ്ങളിൽ ഐസോഫ്ലേവോൺസ് അടങ്ങിയിട്ടുണ്ട്,ഈ സംയുക്തങ്ങൾ തൈറോയ്ഡ് ഹോർമോണിന്റെ ഉൽപാദനം കുറയ്ക്കുകയും സിന്തറ്റിക് തൈറോയ്ഡ് മരുന്നിന്റെ ആഗിരണം തടസ്സപ്പെടുത്തുകയും ചെയ്യും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates