മനുഷ്യർക്കു സുരക്ഷിതം, പക്ഷേ നായകൾക്ക് വിഷം

സമകാലിക മലയാളം ഡെസ്ക്

വളർത്തുനായകളെ സ്വന്തം കുടുംബാംഗങ്ങളെപ്പോലെ കരുതുന്നവരാണ് നമ്മളിൽ പലരും.

പ്രതീകാത്മക ചിത്രം | Pinterest

എന്നാൽ രുചിയെന്ന് കരുതി കൊടുക്കുന്ന ചില ഭക്ഷണങ്ങൾ പോലും നായകളിൽ ദഹനപ്രശ്നങ്ങൾ, അലർജി, വിഷബാധ എന്നിവയ്ക്ക് കാരണമാകാം.

പ്രതീകാത്മക ചിത്രം | Pinterest

അതുകൊണ്ട് നിങ്ങളുടെ പ്രിയപ്പെട്ട നായയുടെ ആരോഗ്യത്തിനായി ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം.

പ്രതീകാത്മക ചിത്രം | Pinterest

അവോക്കാഡോ

അവോക്കാഡോയിൽ അടങ്ങിയ ചില ഘടകങ്ങൾ നായകളുടെ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകും. അതിനാൽ, അവോക്കാഡോയുടെ പഴമോ ഇലകളോ ഇവർക്ക് കൊടുക്കുന്നത് പൂർണ്ണമായും ഒഴിവാക്കണം.

Avacado | Pinterest

മുന്തിരി

മുന്തിരിയും ഉണക്ക മുന്തിരിയും നായകളുടെ വൃക്കകൾ തകരാറിലാകാൻ കാരണമാകും. ഇത് വളരെ ചെറിയ അളവിൽ നൽകിയാൽ പോലും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാം

Grapes | Pinterest

ചോക്ലേറ്റ്

ചോക്ലേറ്റിൽ അടങ്ങിയിട്ടുള്ള തിയോബ്രോമൈനും കഫീനും നായയുടെ മെറ്റബോളിസം പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു. ചോക്ലേറ്റ് കഴിക്കുന്നത് ഇവരിൽ നിർജ്ജലീകരണം, ഛർദി, വയറിളക്കം, വയറുവേദന, ഹൃദയമിടിപ്പ് വർധിക്കൽ എന്നിവയ്ക്ക് കാരണമാവുകയും അടിയന്തര ചികിത്സ ആവശ്യമായി വരികയും ചെയ്യും.

Choclate | Pinterest

ഉപ്പ്

ഉപ്പ് അധികമായി ശരീരത്തിലെത്തുന്നത് ഛർദി, വയറിളക്കം, വിഷാദം, പനി തുടങ്ങിയ രോഗങ്ങൾ ഉണ്ടാകാൻ കാരണമാകും. അമിതമായ അളവിൽ ഉപ്പ് നൽകിയാൽ ചില സമയങ്ങളിൽ അത് നായയുടെ മരണം വരെ സംഭവിക്കാൻ സാധ്യതയുണ്ട്.

Salt | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Samakalikamalayalam | file