സമകാലിക മലയാളം ഡെസ്ക്
ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമായി കണക്കാക്കപ്പെടുന്നത് ബ്രേക്ക്ഫാസ്റ്റാണ്.
എന്നാൽ രാവിലെ വയറുനിറയ്ക്കാൻ കിട്ടുന്നതെന്തും കഴിക്കുന്ന ശീലം ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം.
അതിനാൽ ആരോഗ്യകരമായ ഒരു ദിവസത്തിന് ബ്രേക്ക്ഫാസ്റ്റിൽ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെക്കുറിച്ച് അറിയാം.
പാലും സിറിയൽസ്
പാക്കറ്റിന് പുറത്ത് ആരോഗ്യകരമെന്ന് എഴുതിയിട്ടുണ്ടെങ്കിലും ഇത് അത്ര ഹെൽത്തി കോമ്പിനേഷൻ അല്ല. പഞ്ചസാര അധികമായി അടങ്ങിയിട്ടുള്ളതിനാൽ ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവും പെട്ടെന്ന് വർധിപ്പിക്കും. മാത്രമല്ല പ്രോട്ടീന്റെ അളവും കുറവായിരിക്കും.
ഫ്രൂട്ട് ജ്യൂസും ടോസ്റ്റും
ഇത് പഞ്ചസാരയുടെ ഒരു കലവറയാണ്. മാത്രമല്ല, പ്രോട്ടീനോ നാരുകളോ ഇതിൽ അടങ്ങിയിട്ടില്ല. ഇത് ശരീരത്തിൽ ഇൻസുലിൻ വർധനവിന് കാരണമാകുന്നു.
സാൻഡ്വിച്ച്
ശുദ്ധീകരിച്ച് ഗോതമ്പ് മാവു കൊണ്ടാക്കുന്ന ബ്രെഡുകൾ ആരോഗ്യത്തിന് അനുയോജ്യമല്ല. സംസ്കരിച്ച മീറ്റ് ചേർത്തുള്ള ഫില്ലിങ് കൂടി ആയാൽ അത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഇത് ശരീരത്തിൽ വീക്കം, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവ വർധിപ്പിക്കാൻ പോലും കാരണമാകും.
ബിസ്‌ക്കറ്റിനൊപ്പം കാപ്പിയോ ചായയോ
രാവിലെ ബ്രേക്ക്ഫാസ്റ്റിന് കാപ്പിക്കൊപ്പം ബിസ്ക്കറ്റ് കഴിക്കുന്ന ശീലമുണ്ടോ? ഇത് ആരോഗ്യത്തിന് വളരെ മോശം കോമ്പിനേഷനാണ്. ഇതിൽ പോഷകഗുണങ്ങളില്ലെന്ന് മാത്രമല്ല, പഞ്ചസാര അധികവുമാണ്. സമീകൃത ഭക്ഷണത്തിന് ശേഷം കാപ്പിയോ ചായയോ കുടിക്കുന്നതിൽ തെറ്റില്ല.
ഇൻസ്റ്റന്റ് ഓട്സ്
ഓട്സ് എന്ന് കേൾക്കുമ്പോൾ ആരോഗ്യപ്രദമാണെന്ന് കരുതിയേക്കാം. എന്നാൽ ഇൻസ്റ്റന്റ് ഓട്സിൽ നാരുകളും പ്രോട്ടീനും വളരെ കുറവാണ്. ഇത് പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും അതിരാവിലെ തന്നെ ആസക്തിയുണ്ടാക്കുന്നതിനും കാരണമാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates