അഞ്ജു സി വിനോദ്
ശരീരഭാരം കുറയ്ക്കുന്നതിന് വ്യായാമത്തിനൊപ്പം ഭക്ഷണക്രമത്തിലും നിയന്ത്രണങ്ങളും ചിട്ടയും കൊണ്ടു വരേണ്ടത് പ്രധാനമാണ്. പ്രത്യേകിച്ച് ബ്രേക്ക്ഫാസ്റ്റിന്‍റെ കാര്യത്തില്‍. രാവിലെ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ.
ബ്രെഡും ബട്ടറും
തിരക്കുപിടിച്ച സമയത്ത് വളരെ ഈസിയായ ഒരു ബ്രേക്ക്ഫാസ്റ്റ് വിഭവമാണ് ബ്രെഡും ജാമും അല്ലെങ്കില്‍ ബ്രെഡും ബട്ടറും. എന്നാല്‍ നമ്മള്‍ സാധാരണയായി ഉപയോഗിക്കുന്ന വൈറ്റ് ബ്രെഡില്‍ ഫൈബറിന്റെയും പോഷകങ്ങളുടെയും അളവും വളരെ കുറവാണ്. മാത്രമല്ല, ഇതിനൊപ്പം ബട്ടര്‍ അല്ലെങ്കില്‍ ജാം പുരട്ടുമ്പോള്‍ കലോറിയും കൊഴുപ്പും വര്‍ധിക്കാന്‍ കാരണമാകും.
സ്മൂത്തി
പോഷകങ്ങളുടെ കാര്യങ്ങള്‍ സൂപ്പര്‍ഫുഡ് എന്നാണ് സ്മൂത്തികളെ കരുതുന്നത്. ഉണ്ടാക്കാന്‍ വളരെ എളുപ്പമായതിനാല്‍ നമ്മള്‍ മിക്കപ്പോഴും സ്മൂത്തിയെ ബ്രേക്ക്ഫാസ്റ്റ് ഓപ്ഷനായി എടുക്കാറുമുണ്ട്. എന്നാല്‍ പഴങ്ങളില്‍ അടങ്ങിയ നാരുകള്‍ സ്മൂത്തിയാക്കുമ്പോള്‍ നശിച്ചു പോകുന്നു. ഇത് കലോറിയുടെ അളവു കൂടാന്‍ കാരണമാകും. ഇത് ശരീരഭാരം വര്‍ധിക്കാന്‍ കാരണമാകും.
സിറിയല്‍സ്
സിറിയല്‍സ് ഈസി ബ്രേക്ക്ഫാസ്റ്റ് ഓപ്ഷനാണ്. എന്നാല്‍ ഇവയില്‍ നാരുകളോ പ്രോട്ടീനോ അടങ്ങിയിട്ടില്ല. ഇത്തരം ബ്രേക്ക്ഫാസ്റ്റ് സിറിയല്‍സ് കഴിക്കുന്നതു കൊണ്ടു ആരോഗ്യകരമായ ഗുണങ്ങള്‍ വളരെ കുറവാണെന്ന് മാത്രമല്ല, ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവു പെട്ടെന്ന് വര്‍ധിക്കാനും കാരണമാകും. ഇത് പെട്ടെന്ന് വിശപ്പ് വര്‍ധിക്കാനും ഭക്ഷണം അമിതമായി കഴിക്കാനും കാരണമാകും.
പൂരി
ബ്രേക്ക്ഫാസ്റ്റ് വിഭവങ്ങളില്‍ പലരുടെയും പ്രിയപ്പെട്ട വിഭവമാണ് പൂരി. എന്നാല്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പൂരി ബ്രേക്ക്ഫാസ്റ്റ് ആക്കാതിരിക്കുന്നതാണ് നല്ലത്. കാരണം ഇത് ഡീപ്പ് ഫ്രൈ ചെയ്‌തെടുക്കുന്നതാണ്. പൂരിയില്‍ ധാരാളം ട്രോന്‍സ് ഫാറ്റും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തില്‍ കൊഴുപ്പ് അടുഞ്ഞു കൂടാനും ശരീരഭാരം വര്‍ധിക്കാനും കാരണമാകും.
പറാത്ത
നെയ്യും ബട്ടറും പുരട്ടി മൊരിയിച്ചെടുക്കുന്ന പറാത്ത കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാണ്. എന്നാൽ പറാത്ത ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ബട്ടറിലും നെയ്യിലുമൊക്കെ ഉയര്‍ന്ന കലോറി അടങ്ങിയിട്ടുണ്ട്. ഇത് ബ്രേക്ക്ഫാസ്റ്റിൽ ഉൾപ്പെടുത്തുന്നത് ശരീരഭാരം കൂടാൻ കാരണമാകും.