സമകാലിക മലയാളം ഡെസ്ക്
ആരോഗ്യമുള്ളതും തിളക്കമുള്ളതുമായ ചർമ്മം നേടാൻ വിലകൂടിയ സൗന്ദര്യവർധക വസ്തുക്കൾ മാത്രം മതിയാകില്ല.
നാം ദിവസവും കഴിക്കുന്ന ഭക്ഷണങ്ങളും ചർമ്മത്തിന്റെ ആരോഗ്യത്തെ നേരിട്ട് സ്വാധീനിക്കുന്നു.
അത്തരത്തിലുള്ള ചില ഭക്ഷണങ്ങളെക്കുറിച്ച് അറിയാം.
ചീര
ഇരുമ്പിന്റെ അംശം മാത്രമല്ല, വിറ്റാമിന്‍ ഇയും ചീരയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ചീര ദിവസവും ഡയറ്റില്‍ ചേര്‍ക്കുന്നത് വിളര്‍ച്ച മാറാനും ചര്‍മം യുവത്വമുള്ളതാക്കി തിളക്കാന്‍ സഹായിക്കും.
അവോക്കാഡോ
അവോക്കാഡോയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഇയും ആന്റി-ഓക്‌സിഡന്റുകളും ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. അവോക്കാഡോ ജ്യൂസ് ആയും സ്മൂത്തിയായുമൊക്കെ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
റെഡ് ബെല്‍ പെപ്പേഴ്‌സ്
നല്ല കളര്‍ഫുള്‍ ആയ റെഡ് ബെല്‍ പെപ്പേഴ്‌സ് വിറ്റാമിന്‍ ഇയുടെ കാര്യത്തിലും സമ്പന്നമാണ്. സാലഡിലും കറികളിലും റെഡ് ബെല്‍ പെപ്പേഴ്‌സ് ഉപയോഗിക്കുന്നത് ശരീരത്തിന് ആവശ്യത്തിന് വിറ്റാമിന്‍ ഇ ലഭ്യമാകാന്‍ സഹായിക്കും.
കിവി
കിവിയില്‍ ധാരാളം വിറ്റാമിന്‍ ഇ അടങ്ങിയിട്ടുണ്ട്. കിവി ഡയറ്റില്‍ ചേര്‍ക്കുന്നത് ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ചര്‍മം യുവത്വമുള്ളതാക്കാനും സാഹായിക്കും.
ബ്രോക്കോളി
പോഷകങ്ങളുടെ കാര്യത്തില്‍ മിന്നിലാണ് ബ്രോക്കോളി. വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയ ബ്രോക്കോളി ഡയറ്റില്‍ ചേര്‍ക്കുന്നത് നിങ്ങളുടെ ചര്‍മസംരക്ഷണം മികച്ചതാക്കും.
മാമ്പഴം
നല്ല മധുരമുള്ള മാമ്പഴത്തില്‍ വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ചര്‍മത്തെ യുവത്വമുള്ളതും തിളങ്ങാനും സഹായിക്കും.
തക്കാളി
തക്കാളി വിറ്റാമിന്‍ ഇയുടെ കലവറയാണ്. തക്കാളി ദിവസവും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.
മധുരക്കിഴങ്ങ്
മധുരക്കിഴങ്ങില്‍ ധാരാളം വിറ്റാമിന്‍ ഇ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates