സമകാലിക മലയാളം ഡെസ്ക്
ഇന്നത്തെ തിരക്കേറിയ ജീവിതത്തിൽ സ്‌ട്രെസ് അഥവാ മാനസിക സമ്മർദം പലരേയും അലട്ടുന്നുണ്ട്.
എന്നാൽ ശരിയായ ഭക്ഷണശീലങ്ങൾ പിന്തുടരുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തിലെ സ്‌ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ സ്വാധീനം നിയന്ത്രിക്കാനും സഹായിക്കും.
മനസ്സിനെ ശാന്തമാക്കുകയും ഊർജം വർധിപ്പിക്കുകയും ചെയ്യുന്ന ചില ഭക്ഷണങ്ങളെക്കുറിച്ച് അറിയാം.
ഡാർക്ക് ചോക്ലേറ്റ്
ഡാർക്ക് ചോക്ലേറ്റിൽ ധാരാളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് സ്‌ട്രെസ് കുറയ്ക്കാൻ സഹായിക്കും.
പഴങ്ങളും പച്ചക്കറികളും
പഴങ്ങളും പച്ചക്കറികളും ഡയറ്റിൽ ഉൾപ്പെടുത്തുന്നത് സ്‌ട്രെസ് കുറയ്ക്കാൻ സഹായിക്കും. കിവി, സ്ട്രോബെറി, കെയിൽ എന്നിവ കഴിക്കു.
പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ
നല്ല പ്രോട്ടീൻ ശരീരത്തിനും ദഹന വ്യവസ്ഥയ്ക്കും ആവശ്യമാണ്. ഇത് സ്‌ട്രെസ് കുറയ്ക്കാൻ സഹായിക്കും.
നട്സ്, സീഡ്‌സ്
നട്സിൽ നല്ല കൊഴുപ്പുകളും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയിരിക്കുന്നു. ഇത് സ്‌ട്രെസ് കുറയ്ക്കാനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
കൊഴുപ്പുള്ള മത്സ്യങ്ങൾ
നല്ല കൊഴുപ്പും ഒമേഗ 3 ഫാറ്റി ആസിഡുകളും അടങ്ങിയ മത്സ്യങ്ങൾ കഴിക്കുന്നത് സ്‌ട്രെസ് കുറയ്ക്കാനും ഹോർമോണുകളെ സന്തുലിതപ്പെടുത്താനും സഹായിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates