ശരീരത്തിൽ അയൺ കുറവാണോ?എങ്കിൽ ഇവ കഴിക്കൂ

സമകാലിക മലയാളം ഡെസ്ക്

ശരീരത്തിലെ അയൺ കുറയുമ്പോൾ ക്ഷീണം, ബലഹീനത, തലകറക്കം, ശ്വാസംമുട്ടൽ, ശ്രദ്ധക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാം.

Foods to eat when your body is low in iron

ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിനും വളര്‍ച്ചയ്ക്കും ആവശ്യമായ ധാതുവാണ് അയൺ.

Foods to eat when your body is low in iron

അയണിന്റെ അഭാവം കുറയ്ക്കാൻ ഇവ ഡയറ്റിൽ ചേർക്കാം.

Foods to eat when your body is low in iron

ചീര

ഇരുമ്പ് ധാരാളം അടങ്ങിയ ഭക്ഷണമാണ് ചീര. ഒരു കപ്പ് വേവിച്ച ചീരയിൽ 6.5 മൈക്രോ​ഗ്രാം അയൺ അടങ്ങിയിട്ടുണ്ട്. കൂടാതെ അയണിനെ ആ​ഗിരണം സഹായിക്കുന്ന വിറ്റാമിൻ സിയും ചീരയിൽ അടങ്ങിയിട്ടുണ്ട്.

Spinach | Pinterest

മാതളം

ഹീമോ​ഗ്ലോബിന്റെ കുറവ് പരിഹരിക്കാൻ മാതളനാരങ്ങ സഹായിക്കും. കാൽസ്യം, ഇരുമ്പ്, അന്നജം, നാരുകൾ എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്. മാതളത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിലെ ഇരുമ്പിന്റെ ആ​ഗിരണം കൂട്ടുകയും വിളർച്ച തടയുകയും ചെയ്യുന്നു.

Pomegranates

മുരിങ്ങയില

മുരിങ്ങയിലയിൽ ധാരാളം ഇരുമ്പിന്റെ അംശം അടങ്ങിയിട്ടുണ്ട്. ഇത് വിളർച്ച തടയാൻ സഹായിക്കും.

Moringa leaves

ബീറ്റ്റൂട്ട്

അയണിന് പുറമെ ഉയർന്ന അളവിൽ ഫോളിക് ആസിഡും പൊട്ടാസ്യവും ബീറ്റ്റൂട്ടിൽ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിൽ ഹീമോ​ഗ്ലോബിന്റെ അളവു മെച്ചപ്പെടുത്താൻ സഹായിക്കും.

Beetroot | Meta AI Image

ഈന്തപ്പഴം

ഈന്തപ്പഴം കഴിക്കുന്നത് ഇരുമ്പിന്റെ അഭാവം പരിഹരിക്കും. എന്നാൽ ഈന്തപ്പഴം രക്തത്തിലെ പഞ്ചസാരയുടെ അളവു കൂട്ടാനും സാധ്യതയുള്ളതിനാൽ ശ്രദ്ധിച്ചു കഴിക്കുക.

Dates

നെല്ലിക്ക

വിറ്റിമിൻ സി, വിറ്റാമിൻ ബി, ഇരുമ്പ്, കാൽസ്യം എന്നിവ ധാരാളം അടങ്ങിയ നെല്ലിക്ക ഇരുമ്പിന്റെ അഭാവം കുറയ്ക്കാൻ സഹായിക്കും. ദഹനസംബന്ധമായ പ്രശ്നങ്ങൾ‌ അകറ്റാനും ചർമ്മസംരക്ഷണത്തിനും ഏറ്റവും നല്ലതാണ് നെല്ലിക്ക.

Gooseberry | Pinterest

കാരറ്റ്

കാരറ്റ് കഴിക്കുന്നത് രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവു കൂട്ടാൻ സഹായിക്കും. ഇത് ഇരുമ്പിന്റെ അഭാവം കുറച്ച് വിളർച്ച തടയും.

Carrot | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam